തോൽവിയുടെ കാരണം വ്യക്തമാക്കി മഹേന്ദ്ര സിംഗ് ധോണി

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ തോൽവിക്ക് പിന്നാലെ തോൽവിയുടെ കാരണം വ്യക്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി. ടീമിന്റെ ബാറ്റിംഗ് പ്രകടനം മോശമാണെന്ന് കാണാമായിരുന്നുന്നെന്നും അതിൽ ടീം മെച്ചപ്പെടണമെന്നും ധോണി പറഞ്ഞു. നിലവിൽ ഐ.പി.എല്ലിന്റെ ആദ്യ 7 മത്സരങ്ങളിൽ 2 എണ്ണം മാത്രമാണ് ചെന്നൈ സൂപ്പർ കിങ്‌സ് ജയിച്ചത്.

ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റ്സ്മാൻമാർ ഒരേ തെറ്റ് തന്നെയാണ് വീണ്ടും അവർത്തിക്കുന്നതെന്നും മത്സരത്തിന്റെ ആറാം ഓവർ മുതൽ ബാറ്റ്സ്മാൻമാർ മികച്ച പ്രകടനം പുറത്തെടുക്കുന്നില്ലെന്നും ധോണി പറഞ്ഞു. വ്യക്തികൾക്ക് എത്ര ആത്മവിശ്വാസം നൽകിയാലും ആത്യന്തികമായി അവർ എങ്ങനെ കളിക്കണമെന്നതിനെ കുറിച്ച് അവർക്ക് സ്വന്തം പദ്ധതി ഉണ്ടായിരിക്കണമെന്നും മത്സരശേഷം ധോണിന് ചൂണ്ടിക്കാട്ടി.

അവസാന നാല് ഓവർ വരെ ബൗളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞെന്നും എന്നാൽ അവസാന നാല് ഓവറുകളിൽ പ്ലാൻ ചെയ്ത രീതിയിൽ പന്തെറിയാൻ ബൗളർമാർക്ക് കഴിഞ്ഞില്ലെന്നും ധോണി പറഞ്ഞു. ടീമിൽ ഒരുപാട് പ്രശനങ്ങൾ ഉണ്ടെന്നും ഒരു പ്രശ്നം പരിഹരിക്കുമ്പോൾ മറ്റൊരു പ്രശ്നം ഉയർന്നുവരുന്നുണ്ടെന്നും ധോണി പറഞ്ഞു. ഇതെല്ലം പരിഹരിച്ച് ഒരേ രീതിയിൽ ടീം മുഴുവൻ പ്രവർത്തിച്ചാൽ മാത്രമേ ടീമിന് ജയിക്കാൻ കഴിയു എന്നും ധോണി പറഞ്ഞു.