ലഖ്നൗ സൂപ്പർ ജയന്റ്‌സിന്റെ ഐപിഎൽ 2023-ലെ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ ഹോം ഗെയിം റീ ഷെഡ്യൂൾ ചെയ്തു. മെയ് 4ന് നടക്കേണ്ടിയിരുന്ന മത്സരം ഒരു ദിവസം നേരത്തെ ആക്കി. മെയ് 3നാകും ഇനി മത്സരം നടക്കുക. ലക്‌നൗവിൽ മുനിസിപ്പൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ആണ് കളി നേരത്തെ ആക്കിയത്.
പുനഃക്രമീകരിച്ച മത്സരം ഉച്ചകഴിഞ്ഞ് 3.30-ന് ആരംഭിക്കും,ആ ബുധനാഴ്ച രാത്രി 7.30-ന് പഞ്ചാബ് കിംഗ്‌സ് vs മുംബൈ ഇന്ത്യൻസും തമ്മിലും പോരാട്ടം ഉണ്ട്. മെയ് 4ന് രാത്രി സൺ റൈസേഴ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഏറ്റുമുട്ടും.