പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി ലഖ്നൗ സൂപ്പർ ജയന്റ്സിന് ഒരു വിജയം. ഇന്ന് സൺ റൈസേഴ്സിനെ 7 വിക്കറ്റിനാണ് ലഖ്നൗ തോൽപ്പിച്ചത്. ഈ വിജയത്തോടെ രാജസ്ഥാനെ മറികടന്ന് ലഖ്നൗ നാലാം സ്ഥാനത്ത് എത്തി.
183 റൺസ് എന്ന ലക്ഷ്യം പിന്തുടർന്ന ലഖ്നൗവിന് തുടക്കത്തിൽ തന്നെ 2 റൺസ് എടുത്ത മയേർസിനെ നഷ്ടമായി. പക്ഷെ പിന്നീട് അവർ നന്നായി ബാറ്റു ചെയ്തു. ഡി കോക്ക് 19 പന്തിൽ നിന്ന് 29 റൺസും സ്റ്റോയിനിസ് 25 പന്തിൽ നിന്ന് 40 റൺസും എടുത്തു. മങ്കാദും പൂരന ചേർന്നതോടെ ചെയ്സിന് വേഗത കൂടെ. മങ്കാദ് 45 പന്തിൽ 65 റൺസുമായി ടോപ് സ്കോറർ ആയി. പൂരൻ വെറും13* പന്തിൽ 44 റൺസ് ആണ് അടിച്ചു കൂട്ടിയത്. അഭിഷേക് ശർമ്മയുടെ ഒരു ഓവറിൽ 31 റൺസ് പിറന്നതാണ് കളി സൺ റൈസേഴ്സിന് അനുകൂലമാക്കിയത്. 4 പന്ത് ശേഷിക്കെ അവർ ലക്ഷ്യത്തിൽ എത്തി.
ഇന്ന് ആദ്യം ബാറ്റു ചെയ്ത സൺ റൈസേഴ്സ് 183 എന്ന വിജയലക്ഷ്യം ഉയർത്തി. ഇന്ന് ക്ലാസൻ അല്ലാതെ ആരും വലിയ സ്കോർ നേടിയില്ല എങ്കിലും നിർണായ സംഭാവനകൾ നൽകി അന്മോൾപ്രീത്, ത്രിപാതി, മാർക്രം, അബ്ദുൽ സമദ് എന്നിവർ സൺ റൈസേഴ്സ് ബാറ്റിംഗിന് കരുത്തായി.
അന്മോപ്രീത് 27 പന്തിൽ നിന്ന് 36 റൺസ് എടുത്തു. തൃപാതി 13 പന്തിൽ 20 റൺസും ക്യാപ്റ്റൻ മാർക്രം 20 പന്തിൽ 28 റൺസും എടുത്തു. ഇതിനു ശേഷം ആണ് ക്ലാസന്റെ ഇന്നിങ്സ് വന്നത്. ക്ലാസൻ 29 പന്തിൽ 47 റൺസ് എടുത്തു. സമദ് 25 പന്തിൽ നിന്ന് 37 റൺസും എടുത്തു സ്കോർ 182-6 എന്നാക്കി
ലഖ്നൗവിനായി ക്രുണാൽ പാണ്ഡ്യ 2 വിക്കറ്റും യുദ്വീർ, യാഷ് താക്കൂർ, ആവേശ് ഖാൻ, അമിത് മിശ്ര എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.