നാല് വിക്കറ്റുകള്‍ പവര്‍പ്ലേയിൽ നഷ്ടമായാൽ പിന്നെ കാര്യങ്ങള്‍ പ്രയാസമാണ് – എയ്ഡന്‍ മാര്‍ക്രം

Sports Correspondent

Sunrisershyderabad
Download the Fanport app now!
Appstore Badge
Google Play Badge 1

ഗുജറാത്തിനെ 188 റൺസിലൊതുക്കിയപ്പോള്‍ മത്സരത്തിൽ സൺറൈസേഴ്സിന് സാധ്യതയുണ്ടായിരുന്നുവെന്നും എന്നാൽ പവര്‍പ്ലേയിൽ നാല് വിക്കറ്റ് വീണപ്പോള്‍ കാര്യങ്ങള്‍ പ്രയാസകരമായി എന്ന് പറഞ്ഞ് സൺറൈസേഴ്സ് നായകന്‍ എയ്ഡന്‍ മാര്‍ക്രം.ടീമിൽ സ്വിംഗ് ചെയ്യുവാന്‍ കഴിയുന്ന ലോകോത്തര ബൗളര്‍മാരുണ്ടെന്നും എന്നാൽ അവര്‍ക്ക് മികവ് പുലര്‍ത്തുവാന്‍ കഴിയുന്നില്ലെന്നും തുടക്കത്തിലെ തിരിച്ചടിയ്ക്ക് ശേഷം ഗുജറാത്തിനെ വിക്കറ്റുകള്‍ വീഴ്ത്തി പ്രതിരോധത്തിലാക്കുവാന്‍ ടീമിന് സാധിച്ചുവെന്നും ഈ തിരിച്ചുവരവിന് ഭുവിയ്ക്ക് വലിയ ക്രെഡിറ്റ് നൽകേണ്ടതുണ്ടെന്നും മാര്‍ക്രം പറഞ്ഞു.

ശുഭ്മന്‍ ഗില്ലിന്റെയും സായി സുദര്‍ശന്റെയും പ്രകടനം എടുത്ത് പറയേണ്ടതാണെന്നും ഇനിയുള്ള മത്സരങ്ങള്‍ അഭിമാനത്തിന് വേണ്ടി കളിക്കുവാനുള്ളതാണെന്നും മാര്‍ക്രം കൂട്ടിചേര്‍ത്തു. ടൂര്‍ണ്ണമെന്റിൽ നിന്ന് സൺറൈസേഴ്സ് രണ്ട് മത്സരങ്ങള്‍ അവശേഷിക്കുമ്പോള്‍ തന്നെ പുറത്താകുകയായിരുന്നു.