ഒടുവിൽ ഐപിഎലിലും ലിയാം ലിവിംഗ്സ്റ്റണിന്റെ വെടിക്കെട്ട് പ്രകടനം എത്തി. ഇന്ന് പഞ്ചാബ് കിംഗ്സിന് വേണ്ടി ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ഇംഗ്ലണ്ട് താരം വെടിക്കെട്ട് ഇന്നിംഗ്സ് പുറത്തെടുത്തപ്പോള്‍ ടോസ് നഷ്ടമായി ആദ്യ ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് സൂപ്പര്‍ കിംഗ്സ് 180 റൺസാണ് നേടിയത്.
32 പന്തിൽ 60 റൺസ് നേടിയ ലിയാം ലിവിംഗ്സ്റ്റണിന്റെ വെടിക്കെട്ട് പ്രകടനത്തിനൊപ്പം ശിഖര്‍ ധവാന്‍(33), ജിതേഷ് ശര്‍മ്മ() എന്നിവരുടെ പ്രകടനം ആണ് പഞ്ചാബിന് തുണയായത്.
ആദ്യ ഓവറിൽ തന്നെ ക്യാപ്റ്റന്‍ മയാംഗ് അഗർവാളിനെയും രണ്ടാം ഓവറിൽ ഭാനുക രാജപക്സയുടെ വിക്കറ്റ് റണ്ണൗട്ട് രൂപത്തിലും നഷ്ടമാകുമ്പോള്‍ 14 റൺസ് മാത്രമായിരുന്നു പഞ്ചാബിന്റെ സ്കോര്‍ ബോര്‍ഡിൽ. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ പഞ്ചാബിന്റെ സ്കോര്‍ 72 റൺസായിരുന്നു രണ്ട് വിക്കറ്റ് നഷ്ടത്തിൽ. 95 റൺസാണ് ലിയാം ലിവിംഗ്സ്റ്റണും ശിഖര്‍ ധവാനും ചേര്‍ന്ന് നേടിയത്.
ഇരുവരെയും അടുത്തടുത്ത ഓവറുകളിൽ പഞ്ചാബിന് നഷ്ടമാകുമ്പോള്‍ ടീം 10.4 ഓവറിൽ 115/4 എന്ന നിലയിലായിരുന്നു. തന്റെ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ജിതേഷ് ശര്‍മ്മ 17 പന്തിൽ 26 റൺസ് നേടി പുറത്തായപ്പോള്‍ ഷാരൂഖ് ഖാനുമായി താരം അഞ്ചാം വിക്കറ്റിൽ 31 റൺസ് കൂട്ടിചേര്‍ത്തിരുന്നു. എന്നാലും അവസാന ഓവറുകളിൽ വിക്കറ്റുമായി ചെന്നൈ ശക്തമായ തിരിച്ചുവരവ് മത്സരത്തിൽ നടത്തുന്നതാണ് കാണാനായത്. 8 വിക്കറ്റ് നഷ്ടത്തിൽ 180 റൺസാണ് പഞ്ചാബ് നേടിയത്.
ചെന്നൈയ്ക്ക് വേണ്ടി ഡ്വെയിന്‍ പ്രിട്ടോറിയസും ക്രിസ് ജോര്‍ദ്ദാനും രണ്ട് വീതം വിക്കറ്റ് നേടി.