കേരള പ്രീമിയർ ലീഗ്; ഗോകുലം കേരള വിജയവുമായി സീസൺ അവസാനിപ്പിച്ചു

കേരള പ്രീമിയർ ലീഗിൽ ഇന്ന് നടന്ന ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഗോകുലം എഫ് സി കേരളയെ പരാജയപ്പെടുത്തി. ഇന്ന് എതിരില്ലാത്ത രണ്ട് ഗോളിനാണ് ഗോകുലം വിജയിച്ചത്. തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടാം പകുതിയിലാണ് രണ്ട് ഗോളും വന്നത്. 48ആം മിനുട്ടിൽ പാണ്ടിയൻ സിനിവാസൻ ആണ് ലീഡ് നൽകിയത്. 87ആം മിനുട്ടിലെ റഹീമിന്റെ ഗോൾ ഗോകുലത്തിന്റെ ലീഡ് ഇരട്ടിയാക്കി.Img 20220403 Wa0028

10 മത്സരങ്ങളിൽ 17 പോയിന്റുമായി ഗോകുലം നാലാം സ്ഥാനത്താണ് സീസൺ അവസാനിപ്പിച്ചത്. ഗോകുലത്തിന്റെ സെമി പ്രതീക്ഷകൾ നേരത്തെ അവസാനിച്ചിരുന്നു.