“ഹൈദരബാദ് എഫ് സിയിൽ തുടരാൻ ആണ് ആഗ്രഹം, പക്ഷെ കാര്യങ്ങൾ എന്റെ കയ്യിൽ അല്ല” – ഒഗ്ബചെ

ഹൈദരബാദിന് ഐ എസ് എൽ കിരീടം നേടിക്കൊടുത്തതിൽ വലിയ പങ്കുവഹിച്ച ഒഗ്ബെചെ തന്റെ ആഗ്രഹം ഹൈദരബാദിൽ തന്നെ തുടരാനാണ് എന്ന് അറിയിച്ചു. “ഹൈദരാബാദ് എഫ്‌സിയിൽ തുടരാൻ തന്നെയാണ്ആഗ്രഹിക്കുന്നത്, പക്ഷേ ആ തീരുമാനം എന്റെ കൈയിലല്ല, അത് മാനേജ്‌മെന്റിന്റെ കൈയിലാണ്, പക്ഷേ തുടരാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്” ഒഗ്ബെചെ പറയുന്നു.

“ഇപ്പോൾ ഞങ്ങൾ കിരീട നേട്ടത്തിന്റെ സന്തോഷം ആസ്വദിക്കുകയാണ്. ഭാവിയെക്കുറിച്ച് സംസാരിക്കാനുള്ള സമയമല്ല ഇത്” ഒഗ്ബെച്ചെയെ ഉദ്ധരിച്ച് IFTWC റിപ്പോർട്ട് ചെയ്യുന്നു.

ഹൈദരാബാദ് എഫ്‌സിക്ക് വേണ്ടി ഈ സീസൺജ ഒഗ്ബെച്ചെ 18 ഗോളുകൾ നേടിയിരുന്നു.