ഐപിഎലില്‍ പ്രാഥമിക റൗണ്ടിലെ അപ്രസക്തമായ അവസാന മത്സരത്തിൽ മിന്നും വിജയവുമായി പഞ്ചാബ് കിംഗ്സ്. സൺറൈസേഴ്സ് നേടിയ 157/8 എന്ന സ്കോര്‍ 160/5 റൺസ് 15.1 ഓവറിൽ നേടിയാണ് പഞ്ചാബിന്റെ 5 വിക്കറ്റ് വിജയം.
ലിയാം ലിവിംഗ്സ്റ്റൺ പുറത്താകാതെ 49 റൺസുമായി ടീമിന്റെ വിജയ ശില്പിയായപ്പോള്‍ ശിഖര്‍ ധവാന്‍(39), ജോണി ബൈര്‍സ്റ്റോ(23) എന്നിവരും നിര്‍ണ്ണായക പ്രകടനം പുറത്തെടുത്തു. ഫസല്‍ഹഖ് ഫറൂഖിയ്ക്കായിരുന്നു ഇരു വിക്കറ്റുകളും. ഷാരൂഖ് ഖാനും 10 പന്തിൽ 19 റൺസ് നേടി നിര്‍ണ്ണായക പ്രകടനം പുറത്തെടുത്തു.
15ാം ഓവര്‍ എറിഞ്ഞ റൊമാരിയോ ഷെപ്പേര്‍ഡിന്റെ ഓവറിൽ 23 റൺസ് പിറന്നപ്പോള്‍ അതിൽ രണ്ട് ഫോറും 2 സിക്സും നേടി ലിയാം ലിവിംഗ്സ്റ്റൺ 22 പന്തിൽ 49 റൺസ് നേടി പഞ്ചാബിന്റെ അനായാസ വിജയം ഒരുക്കുകയായിരുന്നു.














