ഐപിഎലില്‍ നിന്ന് നേരത്തെ മടങ്ങിയതാകാം ഒരു കാരണം – കെയിൻ റിച്ചാർഡ്സൺ

ഐപിഎൽ 2022 മെഗാ ലേലത്തിൽ ഓസ്ട്രേലിയന്‍ താരങ്ങളായ കെയിന്‍ റിച്ചാര്‍ഡ്സണും ആഡം സംപയും വിറ്റ് പോയിരുന്നില്ല. ഇതിന്റെ കാരണം കഴിഞ്ഞ സീസണിൽ തങ്ങള്‍ നേരത്തെ മടങ്ങിയതാകാം എന്നാണ് റിച്ചാ‍ർഡ്സൺ പറയുന്നത്.

ഐപിഎല്‍ സീസൺ പകുതിയ്ക്ക് കൊറോണ കേസുകള്‍ കൂടിയതോടെ കഴി‍ഞ്ഞ തവണ കെയിന്‍ റിച്ചാര്‍ഡ്സണും ആഡം സംപയും നാട്ടിലേക്ക് മടങ്ങിയിരുന്നു. കഴിഞ്ഞ തവണ ആര്‍സിബി നിരയിലായിരുന്ന താരങ്ങളെ ഇത്തവണ ലേലത്തിൽ ആരും താല്പര്യം കാണിച്ചില്ല.

Adamzampa

ടി20 ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത ആഡം സംപയെ ആരും എടുക്കാത്തതാണ് തനിക്ക് കൂടുതൽ ആശ്ചര്യമുണ്ടാക്കിയതെന്നും താരം പറഞ്ഞു. അന്ന് എടുത്ത തീരുമാനം തങ്ങളെ തിരിഞ്ഞ് കൊത്തിയേക്കുമെന്ന് താനും സംപയും ചര്‍ച്ച ചെയ്തത് താന്‍ ഓര്‍ക്കുന്നുവെന്നും കെയിന്‍ റിച്ചാര്‍ഡ്സൺ സൂചിപ്പിച്ചു.