കിങ് കോഹ്ലി തന്നെ!! ഐ പി എല്ലിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി എന്ന ചരിത്രം സ്വന്തമാക്കി

Newsroom

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഇന്ന് സെഞ്ച്വറി നേടിയ വിരാട് കോഹ്ലി ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ‌പി‌എൽ) ചരിത്രത്തിലെ ഏറ്റവും കൂടുതൽ സെഞ്ചുറികൾ എന്ന ക്രിസ് ഗെയ്‌ലിന്റെ റെക്കോർഡ് മറികടന്നു. തന്റെ ഏഴാം ഐപിഎൽ സെഞ്ചുറിയോടെ ആണ് ടൂർണമെന്റിന്റെ ചരിത്രത്തിൽ ഒരിക്കൽ കൂടെ കോഹ്ലി തന്റെ പേര് എഴുതി ചേർത്തത്‌. തുടർച്ചയായ രണ്ടാം ഇന്നിംഗ്സിൽ ആണ് കോഹ്കി സെഞ്ച്വറി നേടിയത്.

കോഹ്ലി 23 05 21 22 15 04 772

കഴിഞ്ഞ മത്സരത്തിൽ സൺ റൈസേഴ്സിന് എതിരെ സെഞ്ച്വറി നേടിയ കോഹ്ലി ഇന്ന് ഗുജറാത്ത് ടൈറ്റൻസിന് എതിരെയും സെഞ്ച്വറ് നേടി. ഇന്ന് ആദ്യം ബാറ്റു ചെയ്ത കോഹ്ലി വെറും 61 പന്തുകളിൽ നിന്ന് 101 റൺ എടുത്ത് പുറത്താകാതെ നിന്നു. ഈ സെഞ്ച്വറുയോടെ കോഹ്ലിക്കും ഗെയ്ലിനു മുകളിൽ എത്തി. അഞ്ച് സെഞ്ച്വറി നേടിയ ജോസ് ബട്ട്‌ലർ കോഹ്‌ലിക്കും ഗെയ്ലിനും പിറകിൽ ഉണ്ട്.