താനും വിരാട് കോഹ്‍ലിയും ഏറെ വിഭിന്നമാണെന്ന് അഭിപ്രായപ്പെട്ട് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മുഖ്യ കോച്ച് ഗാരി കിര്‍സ്റ്റെന്‍. അതിനാല്‍ തന്നെ എത്രത്തോളം വിഭിന്നം ആകുന്നോ അത്രയും ടീമിനു അത് ഗുണം ചെയ്യുമെന്ന കാഴ്ചപ്പാടാണ് തനിക്കുള്ളതെന്നും കിര്‍സ്റ്റെന്‍ പറഞ്ഞു. വിഭിന്നമാണെങ്കിലും തങ്ങള്‍ക്ക് മറ്റുള്ളവരുടെ ശൈലികളെ പിന്തുണയ്ക്കുവാനും സഹകരിക്കുവാനുമുള്ള കഴിവുണ്ട്. അത് ടീമിനു ഏറെ ഗുണം ചെയ്യുമെന്നും കിര്‍സ്റ്റന്‍ അഭിപ്രായപ്പെട്ടു.
വിഭിന്നമെന്നത് പോലെ തന്നെ ടീമിലെ അംഗങ്ങള്‍ക്ക് സംയുക്തമായ ഒരു ദിശാബോധമുണ്ടെന്നും അതിലേക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് തങ്ങള്‍ ഈ സീസണില്‍ ലക്ഷ്യാക്കുന്നതെന്നും കിര്‍സ്റ്റെന്‍ വ്യക്തമാക്കി.