ഐപിഎൽ ലേല തീയ്യതി മാറ്റണമെന്ന ആവശ്യവുമായി ഫ്രാഞ്ചൈസികള്‍

അടുത്ത മാസം നടക്കാനിരിക്കുന്ന ഐപിഎൽ ലേലത്തിന്റെ തീയ്യതി മാറ്റണമെന്ന ആവശ്യവുമായി ബിസിസിഐയെ സമീപിച്ച് ഫ്രാഞ്ചൈസികള്‍. കൊച്ചിയിൽ ഡിസംബര്‍ 23ന് ആണ് നിലവിൽ ഐപിഎൽ ലേലം നടക്കാനിരിക്കുന്നത്.

എന്നാൽ ക്രിസ്മസിനോട് അടുത്ത തീയ്യതിയായതിനാൽ തന്നെ പല ഫ്രാഞ്ചൈസികളിലെയും വിദേശ സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്ക് അന്ന് അസൗകര്യം ആണെന്നാണ് ഫ്രാഞ്ചൈസികള്‍ അറിയിച്ചിരിക്കുന്നത്.

എന്നാൽ ഇത് സംബന്ധിച്ച് ഒരു വ്യക്തത ബിസിസിഐയിൽ നിന്ന് ലഭിച്ചിട്ടില്ല. ബോര്‍ഡ് തീയ്യതി മാറ്റുമോ ഇല്ലയോ എന്നത് വരും ദിവസങ്ങളിൽ മാത്രമേ വ്യക്തമാകുകയുള്ളു.