രോഹിത് ശർമ്മയുടെ സെഞ്ച്വറി റെക്കോർഡിനൊപ്പമെത്തി കെ.എൽ രാഹുൽ

ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ ഇന്ത്യൻ താരമെന്ന രോഹിത് ശർമ്മയുടെ റെക്കോർഡിനൊപ്പമെത്തി ലക്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ കെ.എൽ രാഹുൽ. ഇന്നലെ ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ സെഞ്ച്വറി നേടിയതോടെയാണ് കെ.എൽ രാഹുൽ രോഹിത് ശർമ്മയുടെ റെക്കോർഡിനൊപ്പമെത്തിയത്. മത്സരത്തിൽ 18 റൺസിന് ലക്നൗ ജയിക്കുകയും ചെയ്തിരുന്നു.

മത്സരത്തിൽ കെ.എൽ രാഹുൽ പുറത്താവാതെ 103 റൺസ് എടുത്തിരുന്നു. ടി20 ക്രിക്കറ്റിൽ കെ.എൽ രാഹുലിന്റെ ആറാമത്തെ സെഞ്ച്വറിയായിരുന്നു ഇത്. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മക്കും ടി20യിൽ ആറ് സെഞ്ച്വറികൾ ആണ് ഉള്ളത്. ഇവകർക്ക് പിറകിൽ അഞ്ച് സെഞ്ച്വറികളുമായി വിരാട് കോഹ്‌ലിയും നാല് സെഞ്ച്വറികളുമായി സുരേഷ് റെയ്നയുമാണ് ഉള്ളത്.