കോടികളുടെ സമ്മർദ്ദത്തിൽ വാടുന്ന ഇഷൻ കിഷൻ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മുംബൈ ഇന്ത്യൻസ് 15.25 കോടി നൽകി ഇഷൻ കിഷനെ വാങ്ങിയപ്പോൾ ഇതിനു മാത്രം ഒക്കെ ഉണ്ടോ എന്ന് പല ക്രിക്കറ്റ് പ്രേമികളും ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ഇഷൻ കിഷന്റെ കഴിഞ്ഞ ഐ പി എല്ലിലെ പ്രകടനം തന്നെയായിരുന്നു ഇതിന് കാരണം. 2020ലെ ഐ പി എല്ലിൽ താണ്ഡവമാടിയ ഇഷൻ കിഷൻ ആയിരുന്നില്ല കഴിഞ്ഞ ഐ പി എല്ലിൽ കണ്ട ഇഷൻ. 2020ൽ 516 റൺസ് എടുത്ത് മുംബൈ ഇന്ത്യൻസിന്റെ കിരീട യാത്രയിൽ വലിയ പങ്കുവഹിക്കാൻ ഇഷനായിരുന്നു. അന്ന് 57നു മുകളിലായിരുന്നു കിഷന്റെ ബാറ്റിംഗ് ശരാശരി.

എന്നാൽ കഴിഞ്ഞ ഐ പി എല്ലിൽ മുംബൈയും ഇഷൻ കിഷനും ഒരുപോലെ പരാജയപ്പെട്ടു. ഇഷന് ആകെ നേടാൻ ആയത് 240 റൺസ് ആണ്. ശരാശരി 26.77 മാത്രം. കഴിഞ്ഞ ഓക്ഷനിൽ ഏറ്റവും വിലപിടിപ്പിള്ള താരങ്ങളിൽ ഒന്നായി മാറിയ കിഷന് ഫോമില്ലായ്മക്ക് ഒപ്പം കോടികളുടെ സമ്മർദ്ദം കൂടെ തലയിൽ കയറി. ഇന്നലെയുള്ള അദ്ദേഹത്തിന്റെ ഇന്നിങ്സ് എത്ര സമ്മർദ്ദത്തിലാണ് താരം ഉള്ളത് എന്ന് വ്യക്തമാക്കി. 20 പന്തിൽ നിന്ന് ആകെ എടുത്ത 8 റൺസ്. അതും 169 റൺസ് ചെയ്സ് ചെയ്യാൻ ശ്രമിക്കുമ്പോൾ.
20220425 150529

സീസൺ തുടക്കത്തിൽ രണ്ട് അർധ സെഞ്ച്വറികൾ നേടി എങ്കിലും പിന്നീട് വലിയ സ്കോറുകൾ കണ്ടെത്താൻ ഇഷനായില്ല. ഇതുവരെ ആകെ 199 റൺസ്. ശരാശരി 28ഉം‌. മുംബൈ ഇന്ത്യൻസിൽ ക്യാപ്റ്റൻ രോഹിത ശർമ്മ ഉൾപ്പെടെ ഭൂരിഭാഗം താരങ്ങളും ഇത്തവണ പരാജയം തന്നെയാണ്. ഒരു മത്സരം പോലും ജയിക്കാത്ത ടീമിൽ നിന്ന് നല്ല പ്രകടനം തിരിഞ്ഞെടുക്കാൻ വലിയ പ്രയാസം ആണ്. ഇഷന്റെ ഫോമിനെ കാര്യമായി ബാധിക്കുന്നത് അദ്ദേഹത്തിന്റെ പ്രൈസ് ടാഗ് തന്നെയാണ് എന്നാണ് കളി നിരീക്ഷകർ പറയുന്നത്. ഇഷന്റെ മേലുള്ള സമ്മർദ്ദം കുറക്കാൻ ശ്രമിക്കുന്നുണ്ട് എന്നു ജയവർധനെ ഇന്നലെ പറഞ്ഞിരുന്നു. ഇഷനോട് സ്വതസിദ്ധമായ ശൈലിയിൽ കളിക്കാൻ ആണ് ആവശ്യപ്പെട്ടത് എങ്കിലും അതു ഗുണം ചെയ്തില്ല എന്ന് ജയവർധനെ ഇന്നലെ പറയുകയുണ്ടായി.

ഇനി പ്ലേ ഓഫ് പ്രതീക്ഷകൾ ഇല്ലാത്ത മുംബൈ ഇന്ത്യൻസിൽ ഇനി താരങ്ങൾക്ക് അവരുടെ പേര് സംരക്ഷിക്കാനുള്ള പോരാട്ടമാകും മുന്നിൽ ഉള്ളത്.