മുംബൈ ഇന്ത്യന്‍സിനെതിരെ മിന്നും വിജയം നേടിയ കെഎൽ രാഹുലിന് തിരിച്ചടിയായി ഐപിഎൽ ഗവേണിംഗ് കൗൺസിൽ തീരുമാനം. ഇന്നലെ മുംബൈയ്ക്കെതിരെയുള്ള മത്സരത്തിൽ നിശ്ചിത സമയത്ത് ഓവര്‍ പൂര്‍ത്തിയാക്കാതെ വന്നപ്പോള്‍ ഇത് രണ്ടാം തവണയാണ് ടീമിൽ നിന്ന് ഇത്തരം ഒരു വീഴ്ച സംഭവിക്കുന്നത്.
ഇതോടെ രാഹുല്‍ ഇത്തവണ 24 ലക്ഷം രൂപയാണ് പിഴയായി അടയ്ക്കേണ്ടത്. ആദ്യ വീഴ്ച്ചയിൽ 12 ലക്ഷം ആയിരുന്നു പിഴത്തുക. ഇതിന് പുറമെ ടീം ഇലവനിലെ മറ്റംഗങ്ങള്‍ 6 ലക്ഷമോ മാച്ച് ഫീസിന്റെ 25 ശതമാനമോ, ഏതാണോ കുറവ് പിഴയായി അടയ്ക്കണം.
ഒരു തവണ കൂടി ഇതാവര്‍ത്തിക്കുകയാണെങ്കിൽ രാഹുലിനെതിരെ വിലക്ക് വരുമെന്നാണ് അറിയുന്നത്.