റൂദിഗർ റയൽ മാഡ്രിഡിലേക്ക് തന്നെ, കരാർ ധാരണയിൽ എത്തി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ചെൽസിയുടെ താരമായ അന്റോണിയോ റൂദിഗർ റയൽ മാഡ്രിഡിൽ കരാർ ഒപ്പിവെക്കും. ഈ സീസൺ അവസാനത്തോടെ ചെൽസി വിടും എന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ച റൂദിഗർ ഇപ്പോൾ റയൽ മാഡ്രിഡുമായി കരാർ ധാരണയിൽ എത്തിയിരിക്കുകയാണ്. റയൽ മാഡ്രിഡിൽ ദീർഘകാല കരാർ തന്നെ ജർമ്മൻ താരം ഒപ്പുവെക്കും. ഫ്രീ ഏജന്റായ താരത്തിനായി നിരവധി ക്ലബുകൾ രംഗത്ത് ഉണ്ടായിരുന്നു എങ്കിലും റൂദിഗർ റയലിന്റെ ഓഫർ സ്വീകരിക്കുക ആയിരുന്നു.

2017 മുതൽ ചെൽസി ടീമിൽ റൂദിഗർ ഉണ്ട്. അവസാന രണ്ട് സീസണുകൾ ഗംഭീര പ്രകടനം തന്നെ കാഴ്ചവെക്കാൻ അദ്ദേഹത്തിനായി. 29കാരനായ താരം മുമ്പ് റോമയ്ക്ക് ആയും സ്റ്റുറ്റ്ഗർടിനായും കളിച്ചിട്ടുണ്ട്. ജർമ്മൻ ദേശീയ ടീമിനായി 50ൽ അധികം മത്സരങ്ങളും റൂദിഗർ കളിച്ചിട്ടുണ്ട്.