ആദ്യ റൗണ്ടില്‍ ആരും താല്പര്യം പ്രകടിപ്പിക്കാത്ത കരുണ്‍ നായരെയും ഹര്ഭജന് സിംഗിനെയും ബെന്‍ കട്ടിംഗിനെയും സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. മൂന്ന് താരങ്ങളെയും അടിസ്ഥാന വിലയ്ക്കാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്.
ബെന്‍ കട്ടിംഗും 75 ലക്ഷത്തിനും ഹര്ഭജന് സിംഗ് 2 കോടിയ്ക്കും കരുണ്‍ നായര്‍ 50 ലക്ഷത്തിനുമാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്. 5.6 കോടി രൂപയ്ക്കായിരുന്നു പഞ്ചാബ് ഇതിന് മുമ്പ് കരുണ്‍ നായരെ സ്വന്തമാക്കിയത്.