ഗോകുലം കേരള നാളെ ഇന്ത്യൻ ആരോസിന് എതിരെ

Img 20210218 192319

കൊൽക്കത്ത, ഫെബ്രുവരി 18: ഐ ലീഗിൽ എട്ടാം മത്സരത്തിൽ ഗോകുലം കേരള എഫ് സി ഇന്ത്യൻ ആരോസിനെ നേരിടും. വെള്ളിയാഴ്ച രാത്രി 7 മണിക്കാണ് കിക്ക്‌ ഓഫ്. മത്സരം വൺ സ്പോർട്സിൽ തത്സമയം ഉണ്ടായിരിക്കും.

ഏഴ് കളികളിൽ നിന്നും പത്തു പോയിന്റുള്ള ഗോകുലം ഏഴാം സ്ഥാനത്താണ്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ഡെവലപ്മെന്റ് സ്ക്വാഡായ ഇന്ത്യൻ ആരോസ് ലീഗിൽ അവസാന സ്ഥാനത്താണ്. കഴിഞ്ഞ കളിയിൽ ആരോസ് മുഹമ്മദെൻസിനെ തോല്പിച്ചിരിന്നു. “ഓരോ മത്സരങ്ങൾക്ക് ശേഷം ഇന്ത്യൻ ആരോസ് നല്ല ടീമായി വരികയാണ് . വളർന്നു വരുന്ന മികച്ച കളിക്കാരാണ് ആരോസ് ടീമിലുള്ളത്. അത് കൊണ്ട് തന്നെ ടീമിനെ ചെറുതായ് കാണുന്നില്ല. വളരെ പ്രാധാന്യം ഉള്ള മാച്ച് ആണ് നമ്മുക്ക് അടുത്തത്,” ഗോകുലം കേരള എഫ് സി ഹെഡ് കോച്ച് വിൻസെൻസോ ആൽബർട്ടോ അന്നീസ്‌ പറഞ്ഞു.

ഗോകുലത്തിനു കളി ജയിച്ചാൽ നാലാം സ്ഥാനത്തു വരെ എത്തിച്ചേരാം. “ഇനിയുള്ള എല്ലാ കളികളും ജയിക്കണം. ഒന്നാമതായി തന്നെ രണ്ടാം റൗണ്ടിൽ പ്രവേശിക്കുകയാണ് ഞങ്ങളുടെ ലക്‌ഷ്യം,” വിൻസെൻസോ പറഞ്ഞു.

രണ്ടു കളിയിൽ ഹീറോ ഓഫ് ദി മാച്ച് അവാർഡ് വാങ്ങിയ എമിൽ ബെന്നി ഗോകുലത്തിന്റെ മുന്നേറ്റ നിരയിൽ നല്ല പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത്. യുവ താരങ്ങളായ വിൻസി ബാരെറ്റോ, ജിതിൻ എം സ് എന്നിവരും നല്ല ഫോമിലാണ്,

Previous articleഅടിസ്ഥാന വിലയില്‍ ന്യൂസിലാണ്ട് ഓള്‍റൗണ്ടറെ സ്വന്തമാക്കുി മുംബൈ ഇന്ത്യന്‍സ്
Next articleരണ്ടാം അവസരത്തില്‍ കരുണ്‍ നായരെയും ഹര്‍ഭജന്‍ സിംഗിനെയും സ്വന്തമാക്കി കൊല്‍ക്കത്ത, ബെന്‍ കട്ടിംഗും ടീമില്‍