കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) ഹെഡ് കോച്ച് ചന്ദ്രകാന്ത് പണ്ഡിറ്റുമായുള്ള ബന്ധം അവസാനിപ്പിച്ചു. മോശം പ്രകടനം കാഴ്ചവെച്ച ഐപിഎൽ 2025 സീസണിൽ ടീം എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 2022-ൽ ബ്രണ്ടൻ മക്കല്ലത്തിന് ശേഷം ചുമതലയേറ്റ പണ്ഡിറ്റ്, 2024-ൽ കെകെആറിന് അവരുടെ മൂന്നാം ഐപിഎൽ കിരീടം നേടിക്കൊടുത്തിരുന്നു. 10 വർഷത്തെ കിരീട വരൾച്ച അവസാനിപ്പിച്ചെങ്കിലും, ഈ സീസണിൽ ടീമിന് ആ ഫോം നിലനിർത്താനായില്ല. ഇതാണ് ഇപ്പോളത്തെ ഈ അഴിച്ചുപണിക്ക് കാരണം.
ഡ്വെയ്ൻ ബ്രാവോ, ഓട്ടിസ് ഗിബ്സൺ, അഭിഷേക് നായർ എന്നിവരടങ്ങുന്ന സപ്പോർട്ട് സ്റ്റാഫിനെയാകും ഇനി ഫ്രാഞ്ചൈസി ആശ്രയിക്കുന്നത്. പണ്ഡിറ്റ് മധ്യപ്രദേശിന്റെ ക്രിക്കറ്റ് ഡയറക്ടർ റോളിലേക്ക് മടങ്ങും.