കൊല്‍ക്കത്തയുടെ നിലവിലുള്ള ബൗളിംഗ് ലൈനപ്പിനു ടീമിനെ ടോപ് ഫോറിലെത്തിക്കുവാനുള്ള കഴിവില്ലായിരുന്നുവെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് പറഞ്ഞ് ഡാനിയേല്‍ വെട്ടോറി. ഐപിഎല്‍ പ്രാഥമിക ഘട്ടത്തിലെ അവസാന മത്സരത്തിലാണ് കൊല്‍ക്കത്ത മുംബൈയോട് തോറ്റഅ പ്ലേ ഓഫിനു പുറത്ത് പോയത്. എന്നാല്‍ കൊല്‍ക്കത്തയുടെ മോശം ബൗളിംഗ് പ്രകടനമാണ് ടീമിനു തിരിച്ചടിയായതെ്നനാണ് ഡാനിയേല്‍ വെട്ടോറി വിശ്വസിക്കുന്നത്.
അടുത്ത സീസണില്‍ ഒരു വിദേശ ഫാസ്റ്റ് ബൗളറെ ടീമില്‍ എത്തിക്കുകയാണ് ടീം ചെയ്യേണ്ടതെന്നും വെട്ടോറി പറഞ്ഞു. മിച്ചല്‍ സ്റ്റാര്‍ക്കോ പാറ്റ് കമ്മിന്‍സോ കൊല്‍ക്കത്തയിലേക്ക് എത്തിയാല്‍ അത് ടീമിനു മികച്ച മുതല്‍ക്കൂട്ടാവുമെന്നും വെട്ടോറി പറഞ്ഞു. സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത രണ്ട് വര്‍ഷം മുമ്പ് സ്വന്തമാക്കിയെങ്കിലും ഒരിക്കല്‍ പോലും താരം ടീമിനു വേണ്ടി കളിച്ചിരുന്നില്ല.