“സഹതാരങ്ങൾ തന്നോട് ഷൂട്ട് ചെയ്യേണ്ട എന്ന് പറഞ്ഞു”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ ലെസ്റ്റർ സിറ്റിക്ക് എതിരെ വണ്ടർ ഗോളുമായി ഹീറോ ആയ മാഞ്ചസ്റ്റർ സിറ്റി ക്യാപ്റ്റൻ കൊമ്പനി താൻ ഷൂട്ട് ചെയ്യാനുള്ള കാരണം വ്യക്തമാക്കി. താൻ പന്തുമായി വരുമ്പോൾ എപ്പോഴും ഷൂട്ട് ചെയ്യരുത് എന്നാണ് ടീമിലെ മറ്റു താരങ്ങൾ പറയാറുള്ളത്. സൈഡ് പാസ് ചെയ്യാൻ അവർ വശങ്ങളിൽ നിന്ന് അലറുന്നുണ്ടാകും. താൻ ആദ്യം ഷൂട്ട് ചെയ്യേണ്ട എന്നാണ് കരുതിയത്. എന്നാൽ ഇത്രയും കാലം ഫുട്ബോൾ കളിച്ച തന്നോട് ഷൂട്ട് ചെയ്യേണ്ട എന്ന് പറയാൻ ഈ യുവതാരങ്ങൾ ആരാണ് എന്ന് കരുതിയാണ് ഷൂട്ട് ചെയ്തത്. കൊമ്പനി പറഞ്ഞു.

താൻ വർഷങ്ങളായി ഇങ്ങനെ ഒരു ഗോളിനായി കാത്തിരിക്കുക ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഗോൾ നേടിയ ശേഷം ആദ്യമായിരുന്നു കൊമ്പനി ഒരു ഗോൾ നേടുന്നത്. തുടർച്ചയായ ഒമ്പ്ത് സീസണുകളിൽ മാഞ്ചസ്റ്റർ സിറ്റിക്കായി ഗോൾ നേടുന്ന താരമായി കൊമ്പനി ഇതോടെ മാറിയിരുന്നു. ഇന്നലെ ക്യാപ്റ്റന്റെ ഏക ഗോളിൽ ആയിരുന്നു ലെസ്റ്റർ സിറ്റിയെ മാഞ്ചസ്റ്റർ സിറ്റി തോൽപ്പിച്ചത്. ഈ വിജയത്തോടെ ഒന്നാം സ്ഥാനത്ത് എത്തിയ മാഞ്ചസ്റ്റർ സിറ്റിക്ക് ഇനി ഒരു വിജയം മാത്രം മതി ലീഗ് കിരീടം നേടാൻ.