തുടര്‍ തോല്‍വികളിൽ നിന്ന് മോചനം നേടുവാന്‍ കൊല്‍ക്കത്ത, രണ്ടാം സ്ഥാനം ലക്ഷ്യമാക്കി രാജസ്ഥാന്‍, ടോസ് അറിയാം!!!

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാന്‍ റോയൽസും ഏറ്റുമുട്ടുമ്പോള്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് കൊൽക്കത്ത നായകന്‍ ശ്രേയസ്സ് അയ്യര്‍. തുടരെ 5 മത്സരങ്ങള്‍ ഏറ്റുവാങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മോശം ഫോം മാറ്റിയെടുക്കുവാന്‍ ടീം ശ്രമിക്കുമ്പോള്‍ 12 പോയിന്റുള്ള രാജസ്ഥാന് ഇന്ന് വിജയം നേടുവാന്‍ സാധിച്ചാൽ രണ്ടാം സ്ഥാനത്തേക്ക് തിരികെ എത്താം.

കൊല്‍ക്കത്തയ്ക്കായി അനുകുൽ റോയ് തന്റെ ഐപിഎൽ അരങ്ങേറ്റം ഇന്നത്തെ മത്സരത്തിൽ നടത്തുകയാണ്. ശിവം മാവിയും ടീമിലേക്ക് എത്തുന്നു. വെങ്കിടേഷ് അയ്യര്‍ക്ക് ടീമിലെ സ്ഥാനം നഷ്ടമാകുമ്പോള്‍ ഹര്‍ഷിത് റാണയ്ക്ക് പകരം ശിവം മാവി ടീമിലേക്ക് എത്തുന്നു.

രാജസ്ഥാന്‍ നിരയിൽ ഒരു മാറ്റമാണുള്ളത്. കരുൺ നായര്‍ ടീമിലേക്ക് എത്തുമ്പോള്‍ ഡാരിൽ മിച്ചലിന് ടീമിലെ സ്ഥാനം നഷ്ടമാകുന്നു

രാജസ്ഥാന്‍ റോയൽസ്: Jos Buttler, Devdutt Padikkal, Sanju Samson(w/c), Karun Nair, Shimron Hetmyer, Riyan Parag, Ravichandran Ashwin, Trent Boult, Prasidh Krishna, Yuzvendra Chahal, Kuldeep Sen

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: Aaron Finch, Sunil Narine, Shreyas Iyer(c), Baba Indrajith(w), Nitish Rana, Anukul Roy, Andre Russell, Rinku Singh, Umesh Yadav, Tim Southee, Shivam Mavi