മൂന്നിൽ മൂന്ന്!! ഡെൽഹിക്ക് എതിരെ വൻ വിജയവുമായി KKR

Newsroom

Picsart 24 04 03 22 46 42 338
Download the Fanport app now!
Appstore Badge
Google Play Badge 1

ഐ പി എല്ലിൽ തുടർച്ചയായ മൂന്നാം വിജയവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (KKR). 106 റൺസിന്റെ വിജയമാണ് കൊൽക്കത്ത നേടിയത്. 273 എന്ന വലിയ വിജയലക്ഷ്യം പിന്തുടർന്ന ഡെൽഹിക്ക് 166 റൺസ് എടുക്കാൻ മാത്രമെ ആയുള്ളൂ. ഈ ജയത്തോടെ KKR പോയിന്റ് ടേബിളിൽ ഒന്നാമത് എത്തി.

KKR4 04 03 22 46 58 422

മികച്ച രീതിയിൽ പവർപ്ലേയിൽ ബൗൾ ചെയ്ത കൊൽക്കത്ത പവർ പ്ലേക്ക് അകത്ത് തന്നെ നാലു വിക്കറ്റുകൾ വീഴ്ത്തി. മിച്ചൽ മാർഷലും അഭിഷേക് പോരലും ഡക്കിൽ ആണ് പുറത്തായത്. വാർണർ 18 റൺസും പൃഥ്വി ഷാ 10 റൺസും എടുത്തു.

അഞ്ചാം വിക്കറ്റിൽ പന്തും സ്റ്റബ്സും ചേർന്ന് ഡെൽഹിക്ക് ആയി പൊരുതി. പന്ത് തുടർച്ചയായ രണ്ടാം മത്സരത്തിലും അർധ സെഞ്ച്വറി നേടി. വെങ്കിടേഷ് അയ്യർ എറിഞ്ഞ 12ആം ഓവറിൽ പന്ത് 28 റൺസ് ആണ് അടിച്ചത്. 24 പന്തിൽ നിന്ന് 55 റൺസ് പന്ത് അടിച്ചു. 5 സിക്സും 4 ഫോറും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്.

സ്റ്റബ്സ് 32 പന്തിൽ നിന്ന് 54 റൺസ് എടുത്താണ് പുറത്തായത്. 4 ഫോറും 4 സിക്സും സ്റ്റബ്സ് അടിച്ചു. ഇവർ രണ്ട് പേരും പുറത്തായതോടെ ഡെൽഹിയുടെ പോരാട്ടവും അവസാനിച്ചു. കെ കെ ആറിനായി വരുൺ ചക്രവർത്തിയും വൈബവ് അറോറയും 3 വിക്കറ്റ് വീതം വീഴ്ത്തി. സ്റ്റാർക് 2 വിക്കറ്റും നേടി.

ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കൊൽക്കത്ത സുനിൽ നരൈന്‍, ആന്‍ഡ്രേ റസ്സൽ, അംഗ്കൃഷ് രഘുവംശി എന്നിവരുടെ ബാറ്റിംഗ് മികവിന്റെ ബലത്തിൽ 272 എന്ന വമ്പന്‍ സ്കോറാണ് 7 വിക്കറ്റ് നഷ്ടത്തിൽ നേടിയത്.

4.3 ഓവറിൽ 60 റൺസ് നേടിയ കൊൽക്കത്തയ്ക്ക് ഫിലിപ് സാള്‍ട്ടിനെ(18) നഷ്ടമായപ്പോള്‍ പിന്നീട് കണ്ടത് സുനിൽ നരൈന്റെ വെടിക്കെട്ട് പ്രകടനം ആണ് കണ്ടത്. പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ 88 റൺസ് പിറന്നപ്പോള്‍ നരൈന്‍ – അംഗകൃഷ് കൂട്ടുകെട്ട് 104 റൺസാണ് രണ്ടാം വിക്കറ്റിൽ നേടിയത്.

12.3 ഓവറിൽ നരൈന്‍ പുറത്താകുമ്പോള്‍ 39 പന്തിൽ 85 റൺസ് ആണ് താരം നേടിയത്. 21 പന്തിൽ അദ്ദേഹം തന്റെ അര്‍ദ്ധ ശതകം നേടി. അംഗ്കൃഷ് രഘുവംശി 27 പന്തിൽ 54 റൺസ് നേടി പുറത്തായി. നരൈന്‍ 7 സിക്സും അംഗ്കൃഷ് 3 സിക്സും നേടിയപ്പോള്‍ അതിന് ശേഷം ആന്‍ഡ്രേ റസ്സലിന്റെ വെടിക്കെട്ട് ബാറ്റിംഗ് ആണ് കാണുന്നത്.

Andrerussell

റസ്സലിനൊപ്പം റിങ്കു സിംഗ് 8 പന്തിൽ 26 റൺസ് നേടി അവസാന ഓവറുകളിൽ കൊൽക്കത്ത സ്കോറിന് വേഗത നൽകി. 19 പന്തിൽ 41 റൺസ് നേടി റസ്സല്‍ അവസാന ഓവറിൽ പുറത്തായി.  ഇഷാന്ത് ശര്‍മ്മ തകര്‍പ്പന്‍ യോര്‍ക്കറിലൂടെയാണ് റസ്സലിനെ പുറത്താക്കിയത്. അതേ ഓവറിൽ തന്നെ രമൺദീപ് സിംഗിനെയും ഇഷാന്ത് പുറത്താക്കി.