ഇന്ത്യൻ പ്രീമിയർ ലീഗിൽ പങ്കെടുക്കാൻ വേണ്ടി കിങ്‌സ് ഇലവൻ പഞ്ചാബ് ഇന്ന് യു.എ.ഇയിലേക്ക് തിരിച്ചു. യു.എ.ഇയിലേക്ക് തിരിക്കുന്ന ആദ്യ ഇന്ത്യൻ പ്രീമിയർ ലീഗ് ടീം കൂടിയാണ് കിങ്‌സ് ഇലവൻ പഞ്ചാബ്. ഇന്ത്യയിൽ കൊറോണ വൈറസ് ബാധ നിയന്ത്രണ വിധേയമാവാത്തതിനെ തുടർന്നാണ് യു.എ.ഇയിൽ വെച്ച് ഐ.പി.എൽ നടത്താൻ ബി.സി.സി.ഐ തീരുമാനിച്ചത്. യു.എ.ഇയിലേക്ക് തിരിക്കുന്നതിന് മുൻപ് മുഴുവൻ താരങ്ങളും കോവിഡ് ടെസ്റ്റ് നടത്തുകയും നെഗറ്റീവ് ആവുകയും ചെയ്തിരുന്നു.
കെ.എൽ രാഹുലാണ് കിങ്‌സ് ഇലവൻ പഞ്ചാബിനെ ഈ ഐ.പി.എല്ലിൽ നയിക്കുക. മുൻ ഇന്ത്യൻ പരിശീലകൻ കൂടിയായ അനിൽ കുംബ്ലെയാണ് ടീമിന്റെ പരിശീലകൻ. താരങ്ങളും സപ്പോർട്ടിങ് സ്റ്റാഫുകളും യു.എ.ഇയിൽ എത്തിയതിന് ശേഷം ക്വറന്റൈനിൽ ഇരിക്കണം. ഇത് കഴിഞ്ഞതിന് ശേഷമാവും പരിശീലനത്തിന് ഇറങ്ങുക. സെപ്റ്റംബർ 19 മുതൽ യു.എ.ഇയിലെ മൂന്ന് വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്.