ഐപിഎല്‍ 2008ല്‍ ആരംഭിച്ചപ്പോളും ഇംഗ്ലണ്ട് താരങ്ങളെ ഐപിഎലിലേക്ക് വിടുവാന്‍ ബോര്‍ഡിന് വിമുഖതയായിരുന്നു. ടൂര്‍ണ്ണമെന്റിന്റെ ആദ്യ സീസണില്‍ ഒരു ഇംഗ്ലണ്ട് താരത്തെ പോലും ബോര്‍ഡ് കളിക്കുവാന്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് കെവിന്‍ പീറ്റേഴ്സണെയും ആന്‍ഡ്രൂ ഫ്ലിന്റോഫിനെയും കളിക്കുവാന്‍ ബോര്‍ഡ് സമ്മതിച്ചു.
ഇരു താരങ്ങളുടെയും സമ്മര്‍ദ്ദം മൂലം മാത്രമായിരുന്നു ഐപിഎല്‍ 2009ല്‍ ഇവരെ കളിക്കുവാന്‍ സമ്മതിച്ചത്. കെവിന്‍ പീറ്റേഴ്സണ്‍ ആണ് ഇംഗ്ലണ്ട് താരങ്ങള്‍ക്ക് ഐപിഎലിലേക്കുള്ള വാതില്‍ തുറക്കുവാന്‍ കാരണമെന്നാണ് ജോസ് ബട്‍ലര്‍ അഭിപ്രായപ്പെട്ടത്.
കെവിന്‍ പീറ്റേഴ്സണ്‍ ആദ്യം നേരിട്ട എതിര്‍പ്പും അതിനെ മറികടന്ന് താരം ഐപിഎല്‍ കളിച്ചതുമെല്ലാം ഒരു ഡോക്യുമെന്ററിയായി വന്നിട്ടുണ്ട്. ഇംഗ്ലണ്ട് താരങ്ങളെ ലോകത്തിലെ ഏറ്റവും മികച്ച ടൂര്‍ണ്ണമെന്റില്‍ കളിക്കുവാനുള്ള അവസരം നേടിക്കൊടുക്കുന്നതിനായുള്ള പോരാട്ടം നയിച്ചത് കെവിന്‍ പീറ്റേഴ്സണ്‍ ആണെന്ന് താന്‍ പറയുമെന്ന് ജോസ് ബട്‍ലര്‍ വ്യക്തമാക്കി.
ഇംഗ്ലണ്ട് ക്രിക്കറ്റര്‍മാരെ മികച്ച താരങ്ങളായി വളര്‍ത്തിയെടുത്തതില്‍ ഐപിഎലിനുള്ള പങ്ക് പോലെ തന്നെ ക്രെഡിറ്റ് പീറ്റേഴ്സണും അവകാശപ്പെട്ടതാണെന്നാണ് ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരം കൂടിയായ ജോസ് ബട്‍ലര്‍ വ്യക്തമാക്കിയത്.