ധോണിയുടെ ക്രിക്കറ്റ് അവസാന 15 വർഷമായി ആസ്വദിച്ചതിന് ആളുകൾ അദ്ദേഹത്തോട് നന്ദി ഉള്ളവർ ആയിരിക്കണം എന്ന് കപിൽ ദേവ്. ജീവിതകാലം മുഴുവൻ ധോണി കളി തുടരുമെന്ന് പ്രതീക്ഷിക്കാനാവില്ല എന്നും കപിൽ ദേവ് പറഞ്ഞു.
“ധോണി 15 വർഷമായി കളിക്കുന്നു,അവനിൽ നിന്ന് ഞങ്ങൾക്ക് മറ്റെന്താണ് വേണ്ടത്? അവൻ ജീവിതകാലം മുഴുവൻ കളിക്കണോ? അത് നടക്കില്ല. ഇതുവരെ കളിച്ചതിന് ഞങ്ങൾ നന്ദിയുള്ളവരായിരിക്കണം. അവൻ നാളെയോ അടുത്ത സീസണോ കളിച്ചേക്കില്ല, പക്ഷേ ധോണി അവസാനം വരെ മികച്ച ക്രിക്കറ്റ് കളിച്ചു.” കപിൽ പറഞ്ഞു.
“ധോനി ക്രിക്കറ്റിന് വേണ്ടി ചെയ്ത കാര്യങ്ങൾ താരതമ്യപ്പെടുത്താനാവാത്തതാണെന്ന് ആരാധകർക്ക് അറിയാം. സച്ചിൻ ടെണ്ടുൽക്കർ, സുനിൽ ഗവാസ്‌കർ, അനിൽ കുംബ്ലെ, യുവരാജ് സിംഗ്, വീരേന്ദർ സെവാഗ് എല്ലാവരും കളിച്ച് ക്രിക്കറ്റിനോട് വിടപറഞ്ഞു കഴിഞ്ഞു. വിരാട് കോഹ്ലിയും ഒരു ദിവസം പോകും. ഇത്രയും വലിയ ഒരു കളിക്കാരൻ പോകുമ്പോൾ, നാം അത് ആഘോഷിക്കണം, സങ്കടപ്പെടുക അല്ല വേണ്ടത്” കപിൽ ദേവ് പറയുന്നു.
“ഒരു ആരാധകനെന്ന നിലയിൽ, ധോണി ക്രിക്കറ്റ് വിടാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയിൽ ഇനിയും അദ്ദേഹത്തിന് മെച്ചപ്പെടാൻ കഴിയില്ല” കപിൽ പറഞ്ഞു.