സിക്സ് തടഞ്ഞ കെയ്ൻ വില്യംസണ് പരിക്ക്!!

Newsroom

Picsart 23 03 31 21 01 23 436
Download the Fanport app now!
Appstore Badge
Google Play Badge 1

ഐ പി എല്ലിലെ ആദ്യ മത്സരത്തിൽ തന്നെ ഗുജറാത്ത് ടൈറ്റൻസിന് വലിയ തിരിച്ചടി‌. അവരുടെ പ്രധാന താരമായ കെയ്ൻ വില്യംസണ് പരിക്കേറ്റു. ന്യൂസിലൻഡ് ക്യാപ്റ്റൻ ഒരു ക്യാച്ച് എടുക്കാൻ
ശ്രമിക്കുന്നതിന് ഇടയിലാണ് പരിക്കേറ്റ് പുറത്ത് പോകേണ്ടി വന്നത്. 13ആം ഓവറിൽ സിക്സിനു മുകളിലൂടെ പറന്ന പന്ത് പിടിച്ച് ഗ്രൗണ്ടിനകത്തേക്ക് ഇടാൻ കെയ്ൻ വില്യംസണ് കഴിഞ്ഞു എങ്കിലും അത് തിരികെ ഗ്രൗണ്ടിൽ വന്ന ക്യാച്ച് ചെയ്യാൻ ശ്രമിക്കും മുമ്പ് കെയ്ൻ വില്യംസണ് പരിക്കേറ്റു.

വില്യം 23 03 31 21 01 41 300

ലാൻഡിംഗിന് ഇടയിലാണ് താരത്തിന് പരിക്കേറ്റത്. വേദന കൊണ്ട് വീണ സ്ഥലത്ത് തന്നെ കിടന്ന വില്യംസണെ ഫിസിയോ വന്ന് പരിശോധിച്ചു. പിന്നാലെ താരം കളം വിടുകയും ചെയ്തു. ഇനി വില്യംസൺ ബാറ്റു ചെയ്യുമോ എന്ന് സംശയമാണ്. പരിക്ക് എത്ര സാരമുള്ളതാണ് എന്ന് കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമെ വ്യക്തമാവുകയുള്ളൂ. പരിക്കേറ്റു എങ്കിലും ആ സിക്സ് തടയാൻ വില്യംസണ് ആയിരുന്നു.