മൂവായിരം ഐപിഎൽ റൺസ് നേടി ജോസ് ബട്‍ലര്‍

Sports Correspondent

Josbuttler
Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ മൂവായിരം റൺസ് കണ്ടെത്തി ജോസ് ബട്‍ലര്‍. രാജസ്ഥാന്റെ ചെന്നൈയ്ക്കെതിരെയുള്ള മത്സരത്തിലാണ് താരം ഈ നേട്ടം കുറിച്ചത്. 40+ ശരാശരിയും 150ലധികം സ്ട്രൈക്ക് റേറ്റോടും കൂടിയാണ് ഈ നേട്ടം ജോസ് നേടിയത്.

85 ഇന്നിംഗ്സിൽ നിന്നാണ് ജോസ് ബട്‍ലര്‍ ഈ നേട്ടം കൊയ്തത്. ഇന്ന് അര്‍ദ്ധ ശതകം നേടിയ താരം തന്റെ 23ാമത്തെ 50+ സ്കോര്‍ ആണ് നേടിയത്.

ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ വേഗതയേറിയ താരമാണ് ജോസ്. ഗെയിൽ 75 ഇന്നിംഗ്സും കെഎൽ രാഹുല്‍ 80 ഇന്നിംഗ്സും കളിച്ചാണ് ഈ നേട്ടം ബട്‍ലറെക്കാള്‍ വേഗത്തിൽ പൂര്‍ത്തിയാക്കിയിട്ടുള്ളത്.