കഴിഞ്ഞ സീസണിലെ വെടിക്കെട്ട് തുടക്കം സ്ഥിരമാക്കുവാന്‍ സാധിക്കാത്തതിന്റെ കാരണം വ്യക്തമാക്കി ജോണി ബൈര്‍സ്റ്റോ

Sports Correspondent

ഐപിഎലില്‍ ഇന്നലെ ഈ സീസണിലെ തന്റെ മൂന്നാമത്തെ അര്‍ദ്ധ ശതകമാണ് ജോണി ബൈര്‍സ്റ്റോ നേടിയത്. താരം തന്റെ ശതകം പൂര്‍ത്തിയാക്കുമെന്ന തോന്നിപ്പിച്ച നിമിഷത്തിലാണ് 97 റണ്‍സ് നേടിയ ബൈര്‍സ്റ്റോയെ രവി ബിഷ്ണോയ് മടക്കിയയച്ചത്. സ്ഥിരതയാണ് പ്രധാനമെന്നും കഴിഞ്ഞ തവണ ഇന്ത്യയില്‍ നടത്തിയ പോലെയുള്ള വെടിക്കെട്ട് പ്രകടനങ്ങള്‍ സ്ഥിരമായി നടത്തുവാനാകാത്ത കാരണവും ബൈര്‍സ്റ്റോ വ്യക്തമാക്കി.

ഇന്ത്യയിലെ പിച്ചുകളില്‍ നിന്ന് വ്യത്യസ്തമാണ് യുഎഇയിലെ പിച്ചുകളെന്നും കാലാവസ്ഥയിലും വലിയ മാറ്റമാണുള്ളതെന്നും ബൈര്‍സ്റ്റോ വ്യക്തമാക്കി. തന്റെ സ്ട്രൈക്കിംഗില്‍ താന്‍ തൃപ്തനാണെന്നും ബൈര്‍സ്റ്റോ വ്യക്തമാക്കി. ഇന്നലെ ടോപ് ഓര്‍ഡറിലെ പ്രകടനം ഏറെ നിര്‍ണ്ണായകമായിരുന്നുവെന്നും അതിന് തനിക്കും വാര്‍ണറിനും സാധിച്ചത് ടീമിന് ഗുണകരമായിയെന്നും ബൈര്‍സ്റ്റോ വ്യക്തമാക്കി.