മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസിന് കൂടുതൽ ആശങ്ക, പ്രതീക്ഷ ആയിരുന്ന ഡിഫൻഡർക്ക് പരിക്ക്

20201009 105519
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന് കാര്യങ്ങൾ ഒട്ടും നല്ലതല്ല. ഇതിനകം തന്നെ ഡിഫൻസിൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് വലിയ പ്രശ്നങ്ങൾ ഉണ്ട്‌. ഇപ്പോൾ അവരുടെ സെന്റർ ബാക്കിലെ ചെറിയ പ്രതീക്ഷ ആയിരുന്ന എറിക് ബയിക്ക് പരിക്കും ഏറ്റിരിക്കുകയാണ്. ഇന്നലെ രാജ്യാന്തര മത്സരത്തിൽ ഐവറി കോസ്റ്റിന് വേണ്ടി കളിക്കുമ്പോൾ ആണ് ബയിക്ക് പരിക്കേറ്റത്. ബെൽജിയത്തിന് എതിരായ മത്സരത്തിന്റെ 70ആം മിനുട്ടിൽ ഏറ്റ പരിക്ക് താരത്തെ ഒരു മാസം എങ്കിലും പുറത്ത് ഇരുത്തിയേക്കും.

മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്കുകളായ ലിൻഡെലോഫും മഗ്വയറും വലിയ വിമർശനങ്ങൾ കേൾക്കുമ്പോൾ കുറച്ചെങ്കിലും വിമർശനം കേൾക്കുന്നത് കുറവ് എറിക് ബയി ആയിരുന്നു. ബയി ആദ്യ ഇലവനിലേക്ക് കയറി വരുന്നതിനിടയിലാണ് പരിക്ക് പ്രശ്നമായിരിക്കുന്നത്. ഇതോടെ വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്കിൽ മഗ്വയർ ലിൻഡെലോഫ് കൂട്ടുകെട്ട് ഇറങ്ങും. യുവ സെന്റർ ബാക്ക് ടുവൻസെബെയ്ക്ക് ഒലെ അവസരം കൊടുക്കുമോ എന്നതും കണ്ടു തന്നെ അറിയണം.

Advertisement