റയൽ മാഡ്രിഡിൽ ചരിത്രം എഴുതാൻ ബെൻസീമയ്ക്ക് 10 മത്സരങ്ങൾ കൂടെ

20201009 114417
- Advertisement -

ഒരു 10 മത്സരങ്ങൾ കൂടെ റയൽ മാഡ്രിഡിൽ കളിച്ചാൽ ബെൻസീമ ഒരു ചരിത്രം കുറിക്കും. റയൽ മാഡ്രിഡിനു വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച വിദേശ താരം എന്ന റെക്കോർഡ് ആകും ബെൻസീമ സ്വന്തമാക്കുക. ഇപ്പോൾ 517 മത്സരങ്ങൾ റയലിന്റെ ജേഴ്സിയിൽ ബെൻസീമ കളിച്ചു കഴിഞ്ഞു. ബ്രസീൽ ഇതിഹാസ ഫുൾബാക്ക് റോബേർട്ടോ ലാർലോസിന്റെ 527 മത്സരങ്ങൾ എന്ന റെക്കോർഡാണ് ബെൻസീമയുടെ മുന്നിൽ ഉള്ളത്.

2009ൽ റയലിൽ എത്തിയ ബെൻസീമയുടെ റയലിലെ 12ആം സീസണാണിത്. റയലിന് വേണ്ടി 250ൽ അധികം ഗോളുകൾ നേടാനും ബെൻസീമയ്ക്ക് ആയി. മാഴ്സലോ ആകും കാർലോസിന്റെ റെക്കോർഡ് തകർക്കുക എന്നായിരുന്നു നേരത്തെ കരുതിയിരുന്നത്. എന്നാൽ മാഴ്സലോക്ക് ഇപ്പോൾ അവസരം കുറഞ്ഞതോടെ ബെൻസീമ റെക്കോർഡിന് അടുത്ത് എത്തി. മാഴ്സലോ 510 മത്സരങ്ങൾ റയലിനായി കളിച്ചിട്ടുണ്ട്. കാർലോസിന്റെ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച വിദേശ താരം എന്ന റെക്കോർഡ് തകർക്കാം എങ്കിലും റയലിനായി ഏറ്റവും കൂടുതൽ മത്സരം എന്ന റെക്കോർഡ് ബെൻസീമയ്ക്ക് ബഹുദൂരം മുന്നിലാണ്. 741 മത്സരങ്ങൾ കളിച്ച റൗളിനാണ് ഇപ്പോൾ ആ റെക്കോർഡ്.

Advertisement