ത്യാഗിയുടെ ബൗളിംഗിനെ പുകഴ്ത്തി ജസ്പ്രീത് ബുംറ

Sports Correspondent

കാര്‍ത്തിക് ത്യാഗിയുടെ അവസാന ഓവര്‍ ഹീറോയിക്സിനെ പുകഴ്ത്തി ഇന്ത്യന്‍ മുന്‍ നിര പേസര്‍ ജസ്പ്രീത് ബുംറ. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓസ്ട്രേലിയയിൽ ബുംറ കാര്‍ത്തിക് ത്യാഗിയുടെ മെന്ററായി പ്രവര്‍ത്തിച്ചിരുന്നു.

അവസാന ഓവറിലെ സമ്മര്‍ദ്ദത്തിലും താരം വളരെ കൂള്‍ ഹെഡുമായാണ് പന്തെറിഞ്ഞതെന്നും ടീമിനെ വിജയത്തിലേക്ക് നയിച്ചതെന്നും ജസ്പ്രീത് ബുംറ തന്റെ ട്വിറ്ററിൽ കുറിച്ചു.