അടിസ്ഥാന വിലയായ 50 ലക്ഷത്തിന് ന്യൂസിലാണ്ട് ഓള്‍റൗണ്ടര്‍ ജെയിംസ് നീഷത്തിനെ സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. ഐപിഎലില്‍ കഴിഞ്ഞ സീസണില്‍ കിംഗ്സ് ഇലവന് പഞ്ചാബിന് വേണ്ടിയാണ് താരം കളിച്ചിട്ടുള്ളത്. കഴിഞ്ഞ സീസണില്‍ ലഭിച്ച അവസരങ്ങള്‍ വേണ്ട വിധത്തില്‍ താരത്തിന് ഉപയോഗിക്കുവാന്‍ സാധിച്ചിരുന്നില്ല.