രവീന്ദ്ര ജഡേജക്ക് ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പം ഉള്ള അവസാന കുറച്ചു കാലം അത്ര നല്ലതായിരുന്നില്ല. ക്യാപ്റ്റൻ ആയതും ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ടതും അതു കഴിഞ്ഞ് ടീം മാനേജ്മെന്റുമായി അകലുന്നത് എല്ലാം ക്രിക്കറ്റ് പ്രേമികൾ കണ്ടു. പക്ഷെ എല്ല വിവാദങ്ങൾക്കും ശേഷം ജഡേജ നിശബ്ദനായിരുന്നു. ചെന്നൈ ജേഴ്സിയിൽ തന്നെ ജഡേജ തിരികെയെത്തി. തന്റെ ജോലി എല്ലാം വൃത്തിയായി തന്നെ ചെയ്തു. അവസാ ഫൈനലിൽ ഹീറോ ആയി വീണ്ടും എല്ലാവരുടെയും ഹൃദയവും ജഡേജ കവർന്നു.
ഇന്ന് അവസാന ഓവർ എറിയാൻ എത്തിയ മോഹിതിന് ഡിഫൻഡ് ചെയ്യാൻ ഉണ്ടായിരുന്നത് 13 റൺസ് ആയിരുന്നു. മോഹിതിന്റെ ആദ്യ നാലു പന്തിലും ചെന്നൈക്ക് ഒരു ബൗണ്ടറി നേടാൻ ആയിരുന്നില്ല. അവസാന രണ്ട് പന്തിൽ 10 റൺസ് എന്ന അവസ്ഥ. കളി കൈവിട്ടെന്ന് ചെന്നൈ ജേഴ്സിയിലെ പലർക്കും തോന്നിയ നിമിഷം. പക്ഷെ ജഡ്ഡുവിന്റെ സ്ക്രിപ്റ്റ് വേറെ ആയിരുന്നു.
https://twitter.com/IPL/status/1663277399537238017?t=4WOf_T3msuM5XgmLLZwTvQ&s=19
അഞ്ചാം പന്തിൽ ജഡേജയുടെ സിക്സ്. പിന്നെ ഒരു പന്തിൽ ജയിക്കാൻ 4 റൺസ്. ജഡേജ അവസാന പന്തിൽ ബൗണ്ടറി അടിച്ച് സി എസ് കെയ്ക്ക് അഞ്ചാം കിരീടം ഉറപ്പിച്ചു കൊടുത്തു. ഈ കിരീടം താൻ ധോണിക്കായി സമർപ്പിക്കുന്നു എന്നാണ് ജഡേജ മത്സര ശേഷം പറഞ്ഞത്.