ജഡേജയ്ക്ക് എതിരായ റണ്ണൗട്ട് അപ്പീൽ പിൻവലിച്ച് കമ്മിൻസിന്റെ സ്പോർട്സ്മാൻ സ്പിരിറ്റ്

Newsroom

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് സി എസ് കെയ്ക്ക് എതിരായ മത്സരത്തിൽ സ്പോർട്സ്മാൻ സ്പിരിറ്റ് കാണിച്ച് കയ്യടി വാങ്ങി സൺ റൈസേഴ്സ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്. ഇന്ന് സി എസ് കെ ബാറ്റു ചെയ്യവെ രവീന്ദ്ര ജഡേജയെ ഫീൽഡ് തടസ്സപ്പെടുത്തിയതിന് സൺ റൈസേഴ്സിന് ഔട്ടാക്കാമായിരുന്നു. എന്നാൽ കമ്മിൻസ് ആ അപ്പീൽ പിൻവലിച്ച് മാതൃകയായി.

കമ്മിൻസ് 24 04 05 23 02 06 014

സിഎസ്‌കെയുടെ ഇന്നിംഗ്‌സിൻ്റെ 19-ാം ഓവറിൽ ജഡേജ ബാറ്റു ചെയ്യവെ ആയിരുന്നു സംഭവം. ഭുവനേശ്വർ കുമാർ ഒരു യോർക്കർ എറിഞ്ഞു. ജഡേജ പന്ത് ഗ്രൗണ്ടിൽ തട്ടിയിട്ടു. ബാറ്റർ ക്രീസിന് പുറത്താണെന്ന് മനസ്സിലാക്കിയ ഭുവനേശ്വർ റണ്ണൗട്ട് ആക്കാൻ ശ്രമിച്ചു. ജഡേജ ക്രീസിൽ നിന്ന് ഏറെ ദൂരെ ആയിരിക്കെ ജഡേജയുടെ മേൽ തട്ടി പന്ത് വിക്കറ്റിലേക്ക് എത്തിയില്ല.

ജഡേജ ഫീൽഡ് തടസ്സപ്പെടുത്തി ർന്ന് ഹെൻറിച്ച് ക്ലാസൻ അമ്പയർമാരോട് പറഞ്ഞു. അമ്പയർമാർ തേർഡ് അമ്പയറോട് ഔട്ട് ആണോ എന്ന് ചോദിക്കവെ ആണ് കമ്മിൻസ് അപ്പീൽ പിൻവലിക്കുന്നതായി അമ്പയറെ അറിയിച്ചത്. അല്ലായിരുന്നു എങ്കിൽ ജഡേജ ഔട്ട് ആകുമായിരുന്നു.