അപ്സ്റ്റോക്കിനറിയാം, ചില ആരാധകര്‍ക്ക് അറിയില്ല – ചെന്നൈ ഫാന്‍സിനെ ഉന്നം വെച്ചുള്ള ജഡേജയുടെ പ്രതികരണം

Sports Correspondent

Updated on:

ഐപിഎൽ 2023ന്റെ ആദ്യ ക്വാളിഫയറിൽ അപ്സ്റ്റോക് വിലയേറിസ അസറ്റ് അവാര്‍ഡ് ലഭിച്ചത് രവീന്ദ്ര ജഡേജയ്ക്കായിരുന്നു. ടീമിന്റെ ഫൈനലിലേക്കുള്ള യാത്രയിൽ തന്റെ നാലോവറിൽ വെറും 18 റൺസ് വിട്ട് നൽകി ജഡേജ 2 വിക്കറ്റാണ് നേടിയത്. ബാറ്റിംഗിൽ താരം 16 പന്തിൽ നിന്ന് 22 റൺസും നേടി. ഈ പ്രകടനം ആണ് താരത്തിന് മോസ്റ്റ് വാല്യുബിള്‍ പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരം ലഭിയ്ക്കുവാന്‍ കാരണമായത്.

 

അവാര്‍ഡ് സ്വീകരിക്കുന്ന ചിത്രം താരം പങ്കുവെച്ചപ്പോള്‍ കുറിച്ചത് അപ്സ്റ്റോക്കിന് അറിയാം, ചില ആരാധകര്‍ക്ക് അറിയില്ല എന്നായിരുന്നു. ധോണി ബാറ്റിംഗിനിറങ്ങുന്നത് കാണുവാനായി ചെന്നൈ ആരാധകര്‍ ജഡേജയുടെ വിക്കറ്റിനായി ചിയര്‍ ചെയ്യുന്നത് ഇത്തവണ ഐപിഎലില്‍ പതിവ് കാഴ്ചയായിരുന്നു.

ഇത് താരം ഒരു മാച്ച് പ്രസന്റേഷനിൽ പറയുകയും ചെയ്തു.