ഐപിഎലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ 99 റണ്‍സ് നേടി ജയത്തിന് തൊട്ടരുകില്‍ മുംബൈയെ എത്തിച്ച ശേഷം പുറത്തായ ഇഷാന് കിഷന് മത്സരം സൂപ്പര്‍ ഓവറിലേക്ക് പോകുന്നത് കണ്ട് നില്‍ക്കേണ്ടി വരികയായിരുന്നു. മുംബൈ എന്നാല്‍ താരത്തെ സൂപ്പര്‍ ഓവറില്‍ ഇറക്കിയില്ല. അതിനുള്ള കാരണവും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ വ്യക്തമാക്കി.
സൂപ്പര്‍ ഓവറില്‍ ഹാര്‍ദ്ദിക്കിനെയും പൊള്ളാര്‍ഡിനെയും ഉപയോഗിച്ച മുംബൈയ്ക്ക് ഏഴ് റണ്‍സാണ് നേടിയത്. ഇഷാന് കിഷനെ ബാറ്റിംഗിനിറക്കണമെന്നാണ് കരുതിയതെങ്കിലും താരം വളരെ ക്ഷീണിതനായിരുന്നുവെന്നാണ് രോഹിത് പറഞ്ഞത്. ഹാര്‍ദ്ദിക്കിനെ വലിയ ഷോട്ടുകള്‍ അടിക്കുവാന്‍ ശേഷിയുള്ള താരമാണെന്ന നിലയില്‍ മുംബൈ വിശ്വസിക്കുന്നുണ്ടെന്നും അത് പക്ഷേ വിജയിച്ചില്ലെന്നേയുള്ളുവെന്നും രോഹിത് വ്യക്തമാക്കി.
7 റണ്‍സ് സൂപ്പര്‍ ഓവറില്‍ വിജയകരമായി ഡിഫന്‍ഡ് ചെയ്യുവാന്‍ ഭാഗ്യവും തങ്ങള്‍ക്കൊപ്പം വേണ്ടതുണ്ടെന്ന് രോഹിത് പറഞ്ഞു. വിക്കറ്റുകള്‍ നേടുകയെന്നതാണ് ഇത്തരം ഘട്ടത്തില്‍ പ്രധാനമെന്നും രോഹിത് ശര്‍മ്മ സൂചിപ്പിച്ചു. എന്നാല്‍ നിര്‍ഭാഗ്യകരമായി ആ ബൗണ്ടറി കൈവിടേണ്ടി വന്നുവെന്നും അടുത്ത മത്സരങ്ങളില്‍ തിരിച്ചുവരവ് നടത്തുവാന്‍ ടീമിന് സാധിക്കുമെന്നാണ് തന്റെ ഉറച്ച വിശ്വാസമെന്നും രോഹിത് അഭിപ്രായപ്പെട്ടു.