കൊറോണ വൈറസ് ബാധയെ തുടർന്ന് അനിശ്ചിത കാലത്തേക്ക് നീട്ടിവെച്ച ഇന്ത്യൻ പ്രീമിയർ ലീഗ് ഈ വർഷം തന്നെ നടക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ഇന്ത്യൻ ബൗളർ ഉമേഷ് യാദവ്. ഈ വർഷം ഐ.പി.എൽ നടക്കുകയായണെങ്കിൽ അത് ഇന്റർനാഷണൽ ക്രിക്കറ്റ് തുടങ്ങുന്നതിന് മുൻപുള്ള മികച്ച പരിശീലനവുമെന്നും ഉമേഷ് യാദവ് പറഞ്ഞു.
നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗ് എന്ന് പുനരാരംഭിക്കുമെന്ന് ഉറപ്പില്ലെന്നും ഒരുപാട് കാലം കാളികാത്തതുകൊണ്ട് ഇന്ത്യൻ പ്രീമിയർ ലീഗ് നടക്കുമെന്നാണ് കരുതുന്നതെന്നും ഉമേഷ് യാദവ് പറഞ്ഞു. ഇന്റർനാഷണൽ ക്രിക്കറ്റ് തുടങ്ങുന്നതിന് മുൻപ് ആഭ്യന്തര ക്രിക്കറ്റ് തുടങ്ങുന്നത് നല്ലതെന്നും കൊറോണ വൈറസ് പടർന്ന സാഹചര്യത്തിൽ ക്രിക്കറ്റിൽ വരുത്തിയ പുതിയ നിയമങ്ങൾ മനസ്സിലാക്കാൻ സാധിക്കുമെന്നും ഉമേഷ് യാദവ് പറഞ്ഞു.
കൊറോണ വൈറസ് പടർന്ന സാഹചര്യത്തിൽ ഐ.സി.സി പന്തിൽ ഉമിനീർ ഉപയോഗിക്കുന്നത് നിരോധിച്ചത് ടെസ്റ്റ് ക്രിക്കറ്റിൽ ബൗളർമാർക്ക് തിരിച്ചടിയാണെന്നും ഉമേഷ് യാദവ് പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിൽ ഉമിനീർ ഉപയോഗിക്കാതിരിക്കുമ്പോൾ പുതിയ മാർഗങ്ങൾ തേടേണ്ടിവരുമെന്നും ഉമേഷ് യാദവ് പറഞ്ഞു.