Qualifier 1ൽ ഗുജറാത്തും ചെന്നൈയും, എൽ എസ് ജിക്ക് ആര് എതിരാളി എന്ന് ഇന്ന് അറിയാം

Newsroom

ഇന്നലെ ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 1 റണ്ണിന് പരാജയപ്പെടുത്തിയതീടെ അവർ 2023 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പ്ലേ ഓഫിൽ സ്ഥാനം ഉറപ്പിച്ചു. പക്ഷെ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒന്ന് എന്ന ലഖ്നൗവിന്റെ മോഹം നടന്നില്ല. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസും രണ്ടാം സ്ഥാനമുറപ്പിച്ച ചെന്നൈയിനും ആകും ക്വാളിഫയർ 1 ൽ ഏറ്റുമുട്ടുക. ചെന്നൈയിൽ വെച്ചാകും ഈ മത്സരം.

ധോണി 23 05 11 00 07 07 124

മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന LSG എലിമിനേറ്റർ കളിച്ച് മുന്നേറേണ്ടി വരും. ചെന്നൈ സൂപ്പർ കിംഗ്‌സും ലഖ്‌നൗ സൂപ്പർ ജയന്റ്‌സും 14 മത്സരങ്ങളിൽ നിന്ന് 17 പോയിന്റുമായി ലീഗ് ഘട്ടം പൂർത്തിയാക്കിയെങ്കിലും മികച്ച നെറ്റ് റൺ റേറ്റിന്റെ ബലത്തിൽ സിഎസ്‌കെ രണ്ടാം സ്ഥാനത്തെത്തി. ഇനി ആർ സി ബി, മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ് എന്നിവരിൽ ഒരു ടീമാകും പ്ലേ ഓഫിൽ എത്തുക. അത് ആരാകും എന്ന് ഇന്ന് അറിയാൻ ആകും. ആർ സി ബി ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെയും മുംബൈ ഇന്ത്യൻസ് സൺറൈസേഴ്സിനെയും നേരിടും.