ആറ് പോയിന്റുമായി ആറ് ടീമുകള്‍, ഐപിഎൽ പോരാട്ടം മുറുകുന്നു

ഐപിഎലില്‍ നാല് ടീമുകള്‍ ഒഴികെയുള്ള ടീമുകള്‍ തങ്ങളുടെ 5 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ പോയിന്റ് പട്ടികയിലെ പോരാട്ടം മുറുകുന്നു. ഐപിഎലില്‍ ഇപ്പോള്‍ 6 ടീമുകള്‍ ആറ് പോയിന്റുമായി ഒപ്പത്തിനൊപ്പം നില്‍ക്കുമ്പോള്‍ റൺ റേറ്റാണ് ഇവരെ വേര്‍തിരിക്കുന്നത്.

രാജസ്ഥാന്‍, കൊല്‍ക്കത്ത, പ‍ഞ്ചാബ്, ലക്നൗ, ഗുജറാത്ത്, ബാംഗ്ലൂര്‍ എന്നീ ഫ്രാഞ്ചൈസികളാണ് ആറ് പോയിന്റ് നേടി നിലയുറപ്പിച്ചിരിക്കുന്നത്. ഡൽഹിയ്ക്കും സൺറൈസേഴ്സിനും 4 പോയിന്റും ചെന്നൈയ്ക്ക് 2 പോയിന്റുമുള്ളപ്പോള്‍ ഇതുവരെ അക്കൗണ്ട് തുറക്കാനാകാത്തത് മുംബൈയ്ക്കാണ്.

 

Comments are closed.