കെയ്ൻ വില്യംസണെ ഉൾപ്പെടെ പ്രധാന താരങ്ങളെ എല്ലാം ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് ഐപിഎൽ 2023 സീസണു വേണ്ടി നേരത്തെ റിലീസ് ചെയ്യും എന്ന് അറിയിച്ചു. ശ്രീലങ്കയ്ക്ക് എതിരായ ഏകദിന പരമ്പരയിൽ കെയ്ൻ വില്യംസൺ കളിക്കില്ല. 2 കോടി രൂപയ്ക്ക് വില്യംസണെ വാങ്ങിയ ഗുജറാത്ത് ടൈറ്റൻസിന് തുടക്കം മുതൽ അദ്ദേഹത്തിന്റെ സേവനം ലഭിക്കും.
വില്യംസണിനൊപ്പം ടിം സൗത്തി (കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്), ഡെവൺ കോൺവേ (ചെന്നൈ സൂപ്പർ കിംഗ്സ്), മിച്ചൽ സാന്റ്നർ (ചെന്നൈ സൂപ്പർ കിംഗ്സ്) എന്നിവരെയും രണ്ടാം ടെസ്റ്റിന് ശേഷം ന്യൂസിലൻഡ് വിട്ടയക്കും. വില്യംസണിന്റെ അഭാവത്തിൽ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ ടോം ലാഥം ന്യൂസിലൻഡിനെ നയിക്കും.
കൂടാതെ, മാർച്ച് 25 ന് നടക്കുന്ന ആദ്യ ഏകദിനത്തിന് ശേഷം ഫിൻ അലൻ (റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ), ലോക്കി ഫെർഗൂസൺ (കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്), ഗ്ലെൻ ഫിലിപ്സ് (സൺറൈസേഴ്സ് ഹൈദരാബാദ്) എന്നിവരെയും ഐപിഎല്ലിനായി ഇന്ത്യയിലേക്ക് അയക്കും.