ചെന്നൈയിലെ ജയം, ഐപിഎല്ലിൽ രണ്ടാം സ്ഥാനത്തേക്കുയർന്ന് മുംബൈ ഇന്ത്യൻസ്

Jyotish

ഇന്ത്യൻ പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്തേക്കുയർന്ന് മുംബൈ ഇന്ത്യൻസ്. തുടക്കം പാളിയെങ്കിലും ഐപിഎല്ലിൽ വമ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് രോഹിത് ശർമ്മയും സംഘവും. ചെന്നൈ സൂപ്പർ കിംഗ്സിനെ അവരുടെ തട്ടകത്തിൽ തളച്ചാണ് മുംബൈ ഇന്ത്യൻസ് പോയന്റ് നിലയിൽ രണ്ടാം സ്ഥാനത്തേക്കുയർന്നത്.

ചെന്നൈയിൽ ക്യാപ്റ്റൻ ധോണിയില്ലാത്ത സിഎസ്കെയെ 156 റണ്‍സ് വിജയ ലക്ഷ്യം ഉണ്ടായപ്പോൾ 109 റണ്‍സിനു ഓള്‍ഔട്ട് ആക്കിയാണ് മുംബൈ ജയം സ്വന്തമാക്കിയത്. പതിനൊന്നു മത്സരങ്ങളിൽ 14 പോയന്റ് നേടിയാണ് മുംബൈ രണ്ടാം സ്ഥാനത്തുള്ളത്. ഒരു മത്സരം കൂടുതൽ കളിച്ച ചെന്നൈ സൂപ്പർ കിംഗ്‌സ് 16 പോയിന്റുമായി പോയന്റ് നിലയിൽ ഒന്നാമതാണ്.