ഐ പി എൽ, മുംബൈയിൽ 55 മത്സരങ്ങൾ 15 മത്സരങ്ങൾ പൂനെയിലും

ഐ പി എൽ പുതിയ സീസണിലെ മത്സരങ്ങൾ മുംബൈയിൽ പൂനെയിലാായി നാലു സ്റ്റേഡിയങ്ങളിൽ നടക്കും. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം, ബ്രാബോൺ സ്റ്റേഡിയം, ഡി വൈ പാട്ടീൽ സ്റ്റേഡിയം എന്നീ മൂന്ന് വേദികളിലായി 55 മത്സരങ്ങളും പൂനെയിലെ എംസിഎ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ 15 മത്സരങ്ങളും ആയിരിക്കും നടക്കുക.

വാങ്കഡെ, ഡി വൈ പാട്ടീൽ എന്നീ സ്റ്റേഡിയങ്ങളിൽ എല്ലാ ടീമും നാല് മത്സരങ്ങൾ വീതവും ബ്രാബോൺ, പൂനെ എന്നിവിടങ്ങളിൽ മൂന്ന് വീതം മത്സരങ്ങളും കളിക്കും. മാർച്ച് 26നോ മാർച്ച് 27നോ ആകും ലീഗ് ആരംഭിക്കുക. ഫൈനൽ മെയ് 29നും നടക്കും.