2012, 2014, 2024 വർഷങ്ങളിലെ ചാമ്പ്യൻഷിപ്പ് വിജയങ്ങൾ ആഘോഷിക്കുന്നതിനായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ) 2025 ഐപിഎൽ സീസണിനായി അവരുടെ പുതിയ ജേഴ്സിയിൽ ത്രീ-സ്റ്റാർ ചേർത്തു. റിങ്കു സിംഗ്, വെങ്കിടേഷ് അയ്യർ, മനീഷ് പാണ്ഡെ തുടങ്ങിയ കളിക്കാർ പുതിയ കിറ്റിൽ നിൽക്കുന്ന ചിത്രങ്ങൾ ക്ലബ് പങ്കുവെച്ചു.

നിലവിലെ ചാമ്പ്യന്മാർക്കുള്ള ഒരു പ്രത്യേക അംഗീകാരമായി ജേഴ്സിയുടെ സ്ലീവിൽ ഗോൾഡൻ ഐപിഎൽ ബാഡ്ജും ഉണ്ട്. കെകെആർ ഒരു ഔദ്യോഗിക ജേഴ്‌സി ലോഞ്ച് വീഡിയോ ഇന്ന് പുറത്തിറക്കി.
മാർച്ച് 22 ന് ഈഡൻ ഗാർഡൻസിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ നേരിട്ട് കൊണ്ട് നിലവിലെ ചാമ്പ്യന്മാർ അവരുടെ കിരീട പ്രതിരോധം ആരംഭിക്കും.