ഇന്ത്യൻ പ്രീമിയർ ലീഗ് വിചാരിച്ച സമയത്ത് നടന്നില്ലെങ്കിൽ അത് കനത്ത നഷ്ടമാവുമെന്ന് ഇംഗ്ലണ്ട് താരം ജോസ് ബട്ലർ. ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ താരമാണ് ജോസ് ബട്ലർ. നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് എപ്പോൾ നടക്കുമെന്ന് ഒരു ധാരണയും ഇല്ലെന്നും ബട്ലർ പറഞ്ഞു.
ഇന്ത്യൻ പ്രീമിയർ ലീഗ് പോലൊരു ടൂർണമെന്റ് വളരെ വലുതാണെന്നും അത് പോലെ ഒരു ടൂർണമെന്റ് നടന്നില്ലെങ്കിൽ ഉണ്ടാവുന്ന നഷ്ട്ടം വലുതായിരിക്കുമെന്നും ജോസ് ബട്ലർ പറഞ്ഞു. ഐ.പി.എല്ലിൽ നിന്ന് ഉണ്ടാവുന്ന വരുമാനം വളരെ വലുതാണെന്നും ക്രിക്കറ്റിന് ഈ ടൂർണമെന്റ് നൽകുന്ന സംഭാവനകൾ വളരെ വലുതാണെന്നും താരം പറഞ്ഞു.
അതെ സമയം ഇന്ത്യൻ പ്രീമിയർ ലീഗ് മറ്റൊരു സമയത്തേക്ക് മാറ്റിവെക്കുകയായെങ്കിൽ അതിൽ പല താരങ്ങൾക്കും പങ്കെടുക്കാൻ കഴിയില്ലെന്നും ബട്ലർ പറഞ്ഞു. നിലവിൽ ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപിച്ചതിനെ തുടർന്ന് ഏപ്രിൽ 15 വരെ ഐ.പി.എൽ നിർത്തിവെച്ചിരുന്നു.