ഐപിഎലിന് കാമറൺ ഗ്രീനുണ്ടാകുമോ? വ്യക്തത ആവശ്യപ്പെട്ട് ഐപിഎൽ ഫ്രാഞ്ചൈസികള്‍

Camerongreen

ഐപിഎലിന്റെ വരാനിരിക്കുന്ന ലേലത്തിൽ 2 കോടി അടിസ്ഥാന വിലയുമായി ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൺ ഗ്രീന്‍ പേര് നൽകിയെങ്കിലും ഓസ്ട്രേലിയന്‍ ഹെഡ് കോച്ച് ആന്‍ഡ്രൂ മക്ഡൊണാള്‍ഡിന്റെ വാക്കുകള്‍ ഫ്രാഞ്ചൈസികള്‍ക്ക് സംശയം ഉണ്ടാക്കുന്ന തരത്തിലായിരുന്നു. അടുത്ത 12 മാസത്തിൽ ഗ്രീനിന് ഏറെ ക്രിക്കറ്റ് കളിക്കാനുണ്ടെന്നും ഐപിഎൽ സംബന്ധിച്ച് താരം തീരുമാനം ഇപ്പോള്‍ എടുത്തിട്ടുണ്ടാകില്ലെന്നാണ് താന്‍ കരുതുന്നതെന്നും മക്ഡൊണാള്‍ഡ് പ്രതികരിച്ചിരുന്നു.

മാര്‍ച്ച് അവസാനത്തോടെ താരം ഏത് രീതിയിലാണ് വര്‍ക്ക് ലോഡ് മാനേജ് ചെയ്യുക എന്നത് ഇപ്പോള്‍ പറയാനാകില്ലെന്നും അതിന് മുമ്പ് തന്നെ വളരെ അധികം ക്രിക്കറ്റ് അദ്ദേഹത്തിന് കളിക്കാനുണ്ടെന്നും മക്ഡൊണാള്‍ഡ് വ്യക്തമാക്കി. ഇതോടെ ഈ വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തണമെന്ന ആവശ്യവുമായി ഫ്രാഞ്ചൈസികള്‍ ബിസിസിഐയെ സമീപിച്ചിരിക്കുകയാണ്.

ഡിസംബര്‍ 23ന് നടക്കുന്ന ലേലത്തിൽ താരത്തിന് റെക്കോര്‍ഡ് തുക ലഭിയ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.