ഐ പി എൽ വേദികളിൽ ആരാധകർക്ക് പ്രവേശനം

ഐ‌പി‌എൽ 2022 സമയത്ത് ആരാധകരെ സ്റ്റേഡിയങ്ങളിലേക്ക് അനുവദിക്കുമെന്ന് ഇന്ത്യൻ പ്രീമിയർ ലീഗ് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. കോവിഡ്-19 പ്രോട്ടോക്കോളുകൾ കാരണം 25% ആരാധകരെ മാത്രമാകും അനുവദിക്കുക. ഇത് ടൂർണമെന്റ് പുരോഗമിക്കുന്നതോടെ കൂടാൻ സാധ്യതയുണ്ട്. മാർച്ച് 26 മുതൽ വാങ്കഡെ സ്റ്റേഡിയത്തിൽ ആണ് ഐ പി എൽ സീസൺ ആരംഭിക്കുന്നത്.

ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. മുംബൈ, നവി മുംബൈ, പൂനെ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ.