പാട്രിക് വിയേരയും വെയിൻ റൂണിയും പ്രീമിയർ ലീഗ് ഹാൾ ഓഫ് ഫെയിമിൽ

2022 ലെ ആദ്യ പ്രീമിയർ ലീഗ് ഹാൾ ഓഫ് ഫെയിമിലേക്ക് ആഴ്‌സണൽ ഇതിഹാസ താരം പാട്രിക് വിയേരയെയും മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ താരം വെയിൻ റൂണിയെയും ഉൾപ്പെടുത്തി. ആഴ്‌സണലിന്റെ നായകൻ ആയി പ്രീമിയർ ലീഗ് കിരീടങ്ങൾ നേടിയിട്ടുള്ള വിയേര 9 വർഷം ആഴ്‌സൻ വെങറുടെ ആഴ്‌സണലിൽ കളിച്ച താരമാണ്. പ്രതിരോധ മധ്യനിര താരത്തിന് പുതിയ മാനങ്ങൾ നൽകിയ വിയേര ബോക്സിന് പുറത്ത് നിന്നുള്ള ബുള്ളറ്റ് ഗോളുകൾക്കും പ്രസിദ്ധനാണ്. കരിയറിൽ അവസാന കാലത്ത് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കും ആയി കളിച്ച വിയേര നിലവിൽ പ്രീമിയർ ലീഗ് ക്ലബ് ക്രിസ്റ്റൽ പാലസിന്റെ പരിശീലകൻ ആണ്.

Img 20220323 Wa0110
Img 20220323 Wa0124

പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഗോൾ വേട്ടക്കാരൻ ആണ് വെയിൻ റൂണി. മാഞ്ചസ്റ്റർ യുണൈറ്റഡിനു ആയി നിരവധി പ്രീമിയർ ലീഗ് കിരീടങ്ങൾ നേടിയ റൂണി പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച മുന്നേറ്റ താരങ്ങളിൽ ഒരാൾ ആണ്. പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഗോളുകളിൽ പലതും റൂണിയുടെ പേരിലും ആണ്. എവർട്ടണിൽ നിന്നു ചെറുപ്പത്തിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ റൂണി അലക്‌സ് ഫെർഗൂസനു കീഴിൽ അവിടെ പുതിയ ചരിത്രം തന്നെയാണ് എഴുതിയത്. കരിയറിലെ അവസാന കാലത്ത് പഴയ ക്ലബ് എവർട്ടണിനു ആയി പ്രീമിയർ ലീഗിൽ ഒരിക്കൽ കൂടി റൂണി ബൂട്ട് കെട്ടിയിരുന്നു. നിലവിൽ ഇംഗ്ലീഷ് രണ്ടാം ഡിവിഷൻ ആയ ചാമ്പ്യൻഷിപ്പിലെ ഡാർബി കൗണ്ടി പരിശീലകൻ ആണ് റൂണി.