ഇന്ത്യൻ പ്രീമിയർ ലീഗ് ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖം മാറ്റിയെന്ന് മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി. ഐ.പി.എൽ രാജ്യത്ത് വളർന്ന് വരുന്ന താരങ്ങൾക്ക് മത്സരത്തിൽ ഉണ്ടാവുന്ന സമ്മർദ്ദങ്ങളോട് പൊരുത്തപ്പെടാൻ അവസരം നൽകിയെന്നും അഫ്രീദി പറഞ്ഞു. ഇന്ത്യൻ യുവ താരങ്ങൾക് മികച്ച വിദേശ താരങ്ങളോടൊപ്പം ഡ്രസിങ് റൂം പങ്കിടാൻ അവസരം ലഭിച്ചെന്നും അത് ഇന്റർനാഷണൽ മത്സരങ്ങൾ കളിക്കുന്നതിന് അവരെ തയ്യാറാക്കിയെന്നും അഫ്രീദി പറഞ്ഞു.
ഇന്ത്യൻ പ്രീമിയർ ലീഗ് ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിയതുപോലെ പാകിസ്ഥാൻ സൂപ്പർ ലീഗ് പാകിസ്ഥാൻ സൂപ്പർ ലീഗിനെ മാറ്റുമെന്നും അഫ്രീദി പറഞ്ഞു. പാകിസ്ഥാൻ സൂപ്പർ ലീഗ് വഴി യുവതാരങ്ങൾ വളർന്നു വരുന്നുണ്ടെന്നും ഇന്റർനാഷണൽ താരങ്ങൾക്കൊപ്പവും അവർക്കെതിരെയും ആരാധകർക്ക് മുൻപിൽ കളിച്ച് അവർ സമ്മർദ്ദം അതിജീവിക്കുമെന്നും അഫ്രീദി പറഞ്ഞു. അതെ സമയം യുവതാരങ്ങൾക്ക് പെട്ടെന്ന് അവസരം നൽകുന്നതിന് പകരം ആഭ്യന്തര ക്രിക്കറ്റിൽ കൂടുതൽ അവസരം നൽകുന്നത് നല്ലതാവുമെന്നും അഫ്രീദി പറഞ്ഞു.