ഐ എസ് എൽ ഫൈനൽ ഇത്തവണ ഗോവയിൽ!!

ഐ എസ് എൽ ഫൈനലിന് ഇത്തവണ ഗോവ വേദിയാകും. എഫ് എസ് ഡി എൽ ചെയർപേഴ്സൺ നിതാ അംബാനിയാണ് ഫൈനലിന്റെ വേദി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മാർച്ച് 14ന് ആകും ഫൈനൽ നടക്കുക. ഇത് രണ്ടാം തവണയാണ് ഗോവ ഒരു ഐ എസ് എൽ ഫൈനലിന് വേദിയാകുന്നത്. 2015ൽ ആയിരുന്നു ഗോവ ഫൈനലിന് ആതിഥ്യം വഹിച്ചത്. അന്ന് ചെന്നൈയിനെ നേരിട്ട ഗോവ ഫൈനലിൽ പരാജയപ്പെട്ടിരുന്നു.

ഫൈനലിൽ വിജയിക്കുന്ന ടീമിന് എ എഫ് സി കപ്പ് യോഗ്യത ലഭിക്കും. നേരത്തെ തന്നെ എ എഫ് സി ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയ ഗോവയാണ് ഐ എസ് എൽ കിരീടം നേടുന്നത് എങ്കിൽ റണ്ണേഴ്സ് അപ്പിനാകും എ എഫ് സി കപ്പ് പ്ലേ ഓഫ് യോഗ്യത ലഭിക്കുക.